വാഷിങ്ടൺ: അമേരിക്കയിൽ പ്രസവിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്ന ‘ബർത്ത് ടൂറിസം’ തടയാൻ മുൻഗണന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച പുതിയ ഉത്തരവുകൾ കടുത്ത നിയമപ്രതിസന്ധ നേരിട്ടേക്കാൻ സാധ്യത. 14-ാം ഭരണഘടനാ ഭേദഗതി പ്രകാരം യു.എസ് മണ്ണിൽ ജനിക്കുന്ന കുട്ടികളുടെ പൗരത്വാവകാശം ശരിവച്ച സുപ്രീം കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെ, ട്രംപിന്റെ പുതിയ നീക്കങ്ങൾക്ക് നിയമപരമായ സാധുത ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യു.എസ് പൗരത്വം ലക്ഷ്യമിട്ട് വ്യാജ രേഖ ചമച്ചോ ക്രമക്കേടുകളിലൂടെയോ പ്രസവിക്കാനെത്തുന്നവരുടെ കുട്ടികൾക്ക് പൗരത്വം നൽകേണ്ടതില്ലെന്നും, ഇത്തരം ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വിസ നിഷേധിക്കണമെന്നുമാണ് ഓഗസ്റ്റ് 6-ന് ഒപ്പുവെച്ച ട്രംപിന്റെ പുതിയ ഉത്തരവിലുള്ളത്.
കഴിഞ്ഞ ജൂൺ 30-നാണ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി ‘ട്രംപ് എതിർ ബാർബറ’ കേസിൽ സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്. ജനിച്ചുവീഴുന്ന കുട്ടിയുടെ മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും യു.എസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വത്തിന് അർഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ നേതൃത്വത്തിലുള്ള ആറംഗ ഭൂരിപക്ഷം ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾ മാത്രം യു.എസിൽ തങ്ങി പ്രസവിച്ച് മടങ്ങുന്നവർക്കും ഈ ആനുകൂല്യം നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാർ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ട്രംപ് ഇപ്പോൾ രണ്ടാം ഘട്ട നീക്കം നടത്തുന്നത്.
ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിന് പുറമെ, നയതന്ത്ര പ്രതിനിധികളുടെ മക്കൾക്ക് നിലവിലുള്ള പൗരത്വ നിയന്ത്രണങ്ങൾ കൂടുതൽ വിപുലീകരിക്കാനും പുതിയ ഉത്തരവിലൂടെ ഭരണകൂടം ശ്രമിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ ജീവനക്കാർ, ഭീകര സംഘടനകളുമായി ബന്ധമുള്ളവർ തുടങ്ങിയവരെക്കൂടി പൗരത്വാവകാശത്തിൽ നിന്ന് ഒഴിവാക്കാനാണ് ട്രംപിന്റെ ശ്രമം. ഭരണകൂടത്തിന്റെ ഈ നീക്കത്തെ വെള്ളപൂശി വൈറ്റ് ഹൗസ് വക്താക്കൾ രംഗത്തെത്തിയെങ്കിലും, താൽക്കാലികമായി രാജ്യത്തെത്തുന്നവരുടെ കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിയമ പോരാട്ടങ്ങളിൽ ഈ ഉത്തരവുകൾ തള്ളിപ്പോകുമെന്നുമാണ് പ്രമുഖ സർവകലാശാലകളിലെ നിയമ പ്രൊഫസർമാർ വ്യക്തമാക്കുന്നത്.
Trump’s New Birth Tourism Move Could Face Legal Hurdles
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




