കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ കിഴക്കൻ മേഖലയിൽ എബോള രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,521 ആയി ഉയർന്നതായി റിപ്പോർട്ട്. ലോക ചരിത്രത്തിൽ ഇത്രയും വേഗത്തിൽ എബോള പടർന്നുപിടിക്കുന്നത് ഇതാദ്യമായാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ജൂലൈ 28 വരെയുള്ള കണക്കുകൾ പ്രകാരം 3,442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെറും ഒരാഴ്ചയ്ക്കുള്ളിൽ മരണസംഖ്യയിൽ വലിയ വർധനവുണ്ടായത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 15-നാണ് രാജ്യത്ത് എബോള ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇത്തവണ രോഗത്തിന് കാരണമായ ‘ബുണ്ടിബുഗ്യോ’ എന്ന വൈറസിനെതിരെ ഇതുവരെ വാക്സിനുകളോ പ്രത്യേക ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് പ്രതിസന്ധി കൂട്ടുന്നത്. രോഗിയുടെ രക്തം, ഛർദ്ദി തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗവ്യാപനശേഷി വളരെ കൂടുതലായതിനാൽ പ്രദേശത്ത് വലിയ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻപ് ഉണ്ടായിട്ടുള്ള എബോള ബാധകളേക്കാൾ വളരെ വേഗത്തിലാണ് ഇത്തവണ മരണങ്ങൾ സംഭവിക്കുന്നത്. 2014-ൽ ഉണ്ടായ വലിയ എബോള വ്യാപനത്തിൽ ആയിരം മരണങ്ങൾ നടക്കാൻ എട്ട് മാസത്തോളം എടുത്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യ 1,500 കടന്നത്. രോഗം നിയന്ത്രണവിധേയമാക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മേഖലയിൽ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Rapidly spreading Ebola: Over 1,500 dead in Congo within weeks.






