Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ചരിത്രരേഖകൾ കണ്ടെത്താൻ ഇനി എളുപ്പം; പുതിയ ഡിജിറ്റൽ സെർച്ച് പ്ലാറ്റ്‌ഫോമുമായി ന്യൂ ബ്രൺസ്വിക് പ്രൊവിൻഷ്യൽ ആർക്കൈവ്സ്

Canada Varthakal by Canada Varthakal
July 29, 2026
in New Brunswick
Reading Time: 1 min read
A close-up shot of an older person's hand holding a pen

CREDITS Getty Images

ഫ്രെഡറിക്ടൺ: ചരിത്രരേഖകളും ഫാമിലിഹിസ്റ്ററിയും തിരയുന്നവർക്കായി പുതിയ സ്റ്റാറ്റിസ്റ്റിക്സ് സെർച്ച് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ന്യൂ ബ്രൺസ്വിക് പ്രൊവിൻഷ്യൽ ആർക്കൈവ്സ്. പൊതുജനങ്ങൾക്ക് സ്വന്തമായി ചരിത്രരേഖകൾ അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പുതിയ ഡിജിറ്റൽ സംരംഭം. ഫിനാൻസ് ആന്റ് ട്രഷറി ബോർഡിൻ്റെ ഓഫീസ് ഓഫ് ദി ചീഫ് ഇൻഫർമേഷൻ ഓഫീസറുടെ കീഴിലാണ് ഈ ആർക്കൈവ്സ് പ്രവർത്തിക്കുന്നത്.

WhatsApp Image 2026 07 13 at 1.57.43 AM

സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോം പുറത്തിറക്കിയതെന്ന് ഫിനാൻസ് ആന്റ് ട്രഷറി ബോർഡ് മന്ത്രി റെനെ ലെഗസി പറഞ്ഞു.

ADVERTISEMENT

ഈ പുതിയ മാറ്റത്തോടെ പത്തു ലക്ഷത്തിലധികം ജനന, മരണ, വിവാഹ രജിസ്ട്രേഷൻ രേഖകളാണ് ഓൺലൈനിൽ ലഭ്യമായിരിക്കുന്നത്. 95 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ജനനരേഖകളും 50 വർഷത്തിലേറെ പഴക്കമുള്ള വിവാഹ-മരണ രേഖകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ചിത്രങ്ങളുടെ ശേഖരം മുൻപുണ്ടായിരുന്ന 2,200-ൽ നിന്ന് 1,50,000-ത്തിലധികമായി ഉയർത്താനും വെറും ഒരു വർഷത്തിനുള്ളിൽ സാധിച്ചു. വൈകാതെ തന്നെ രേഖകൾക്കായുള്ള ഫീസ് അടയ്ക്കാൻ ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും പ്ലാറ്റ്‌ഫോമിൽ നിലവിൽ വരും.

പൗരത്വ നിയമത്തിലുണ്ടായ സമീപകാല മാറ്റങ്ങളെത്തുടർന്ന്, പൗരത്വ അപേക്ഷകൾക്കായി ചരിത്രരേഖകൾ തേടുന്ന കാനഡയ്ക്ക് പുറത്തുള്ളവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അത്തരം അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കും. ന്യൂ ബ്രൺസ്വിക് നിവാസികൾക്കും ഗവേഷകർക്കും തങ്ങളുടെ കുടുംബചരിത്രം തിരയുന്നവർക്കും ആവശ്യമായ രേഖകൾ കണ്ടെത്തുന്നത് ഈ സാങ്കേതികവിദ്യയിലൂടെ കൂടുതൽ ലളിതമാകുമെന്ന് പ്രൊവിൻഷ്യൽ ആർക്കൈവിസ്റ്റ് ജോവാന ഐറ്റൺ കെർ വ്യക്തമാക്കി.

New search platform at New Brunswick archives to help with historical records requests

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.