മോങ്ക്ടൺ: കാനഡയിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞപ്പോൾ, ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലെ പ്രധാന നഗരങ്ങളിൽ കുറ്റകൃത്യ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിവിരങ്ങൾ വ്യക്തമാക്കുന്നു. പ്രവിശ്യയിലൊട്ടാകെ കുറ്റകൃത്യ നിരക്കിൽ 0.5 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. മോങ്ക്ടൺ മേഖലയിൽ 5.7 ശതമാനവും ഫ്രെഡറിക്ടൺ മേഖലയിൽ 5.7 ശതമാനവും സെന്റ് ജോൺ മേഖലയിൽ 3.3 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, കാനഡയിലുടനീളം ദേശീയ കുറ്റകൃത്യ നിരക്കിൽ 2.4 ശതമാനത്തിന്റെ കുറവുണ്ടായി.
കുറ്റകൃത്യങ്ങളുടെ ഗൗരവം അളക്കുന്ന ‘ക്രൈം സെവിരിറ്റി ഇൻഡക്സ്’ പ്രവിശ്യയിലുടനീളം 90.4 ആയി ഉയർന്നു. സെന്റ് ജോണിൽ ഈ സൂചിക 20 ശതമാനം വർദ്ധിച്ച് 70-ലും, മങ്ക്റ്റണിൽ 11 ശതമാനം വർദ്ധിച്ച് 105.6-ലും, ഫ്രെഡറിക്റ്റണിൽ 7 ശതമാനം വർദ്ധിച്ച് 80.5-ലും എത്തി. ദേശീയ ശരാശരി 75 ആയിരിക്കെയാണ് ഈ വർദ്ധനവ്. അക്രമ സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ സൂചിക പ്രവിശ്യാതലത്തിൽ 108.6 ആയി ഉയർന്നു.
പ്രവിശ്യയിൽ കഴിഞ്ഞ വർഷം ആകെ 15 കൊലപാതക കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ ഇത് 18 ആയിരുന്നു. റിപ്പോർട്ട് ചെയ്തവയിൽ ഏഴ് കേസുകൾ സെന്റ് ജോൺ മേഖലയിലാണ്. ഒരു വർഷത്തെ കണക്കുകൾ കൊണ്ട് മാത്രം വലിയ നിഗമനങ്ങളിൽ എത്താനാകില്ലെന്നും ദീർഘകാല പ്രവണതകളാണ് വിലയിരുത്തേണ്ടതെന്നും സെന്റ് തോമസ് യൂണിവേഴ്സിറ്റിയിലെ ക്രിമിനോളജി പ്രൊഫസർ മൈക്കൽ ബൗഡ്രോ വ്യക്തമാക്കി. വിഷയം ഗൗരവകരമാണെന്നും കൗൺസിലും സമൂഹവും ചേർന്ന് പരിഹാരങ്ങൾ കണ്ടെത്തണമെന്നും മങ്ക്റ്റൺ മേയർ ഷോൺ ക്രോസ്മാൻ അറിയിച്ചു.
New figures show huge increase in crime in Moncton and Fredericton
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





