Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ മിസൈലുകൾ പായിച്ച് ഇറാന്റെ ശക്തമായ തിരിച്ചടി

Canada Varthakal by Canada Varthakal
July 12, 2026
in World
Reading Time: 1 min read
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ മിസൈലുകൾ പായിച്ച് ഇറാന്റെ ശക്തമായ തിരിച്ചടി

ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചിടുകയാണെന്ന ഇറാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇറാനിലെ വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. തുറമുഖ നഗരമായ ജാസ്ക്, ബുഷഹെർ പ്രവിശ്യ എന്നിവടങ്ങളിൽ ഉൾപ്പെടെ ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ നടത്തിയ മുൻകാല ആക്രമണങ്ങളിൽ സൈപ്രസ് പതാകയുള്ള വാണിജ്യ കപ്പലിന് കനത്ത നാശനഷ്ടം സംഭവിച്ചതായും യു.എസ് വക്താക്കൾ ചൂണ്ടിക്കാട്ടി.

അമേരിക്കൻ സൈനിക നടപടിയോട് അതിശക്തമായാണ് ഇറാൻ പ്രതികരിച്ചത്. യു.എ.ഇ, ഖത്തർ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഒരേസമയം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഒമാനിലെ ദുഖം തുറമുഖത്തും ഖത്തറിലെ അൽ ഉദൈദ്, ജോർദാനിലെ പ്രിൻസ് ഹസ്സൻ എന്നീ വ്യോമതാവളങ്ങളിലും കനത്ത ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണങ്ങളെ തുടർന്ന് ബഹ്റൈൻ അടക്കമുള്ള അയൽരാജ്യങ്ങളിലും സുരക്ഷാ സൈറണുകൾ മുഴങ്ങി.

ADVERTISEMENT

ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി ചെറുത്തതായി ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. നിലവിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് കുവൈറ്റ് വ്യക്തമാക്കി. ഖത്തറും യു.എ.ഇയും ആക്രമണ ശ്രമങ്ങളെ തടഞ്ഞതായി സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും താമസക്കാരും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതത് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്തിടെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഷിയ പുണ്യനഗരമായ മഷ്ഹദിൽ ഖബറടക്കിയതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം വീണ്ടും ഉടലെടുത്തത്. തന്റെ പിതാവിന്റെ വിയോഗത്തിന് രാജ്യം തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് മകൻ മൊജ്തബ ഖമനയി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലുകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും, നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ കർശന നടപടിയുണ്ടാകുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) മുന്നറിയിപ്പ് നൽകി.

Iran closes Strait of Hormuz; Iran retaliates by firing missiles at Gulf countries

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.