ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പതിനഞ്ച് പേർ മരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് കടൽ അശാന്തമായതാണ് അപകടത്തിന് കാരണമായത്. ബോട്ടിലുണ്ടായിരുന്ന 21 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവർക്കായി പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
ശനിയാഴ്ച അൻ തോയ് തീരത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നിട്ടും വിനോദസഞ്ചാര ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. ബോട്ട് മറിഞ്ഞ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, മറിഞ്ഞ ബോട്ടിനുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടന്നതും കടലിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
വിയറ്റ്നാമിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹനോയിയിലും ഹോ ചി മിൻ സിറ്റിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വിവരങ്ങൾക്കായി +84 36 281 7930, +84 91 552 37 14, +84 33 452 0414, +84 91 308 9165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
15 Indian tourists died after a boat capsized in Vietnam; 21 people were rescued; search operations are underway for the missing.






