മെൽവിൽ: സസ്കാച്ചവാനിലെ മെൽവില്ലിൽ അക്രമത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.35-ഓടെ മെൽവില്ലിലെ 8-ാം അവന്യൂ വെസ്റ്റിലുള്ള ഒരു വീട്ടിൽ മർദ്ദനത്തെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം.
വീടിന് സമീപത്തേക്ക് നീങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ റെജീനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ തിരിച്ച് വെടിവെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ അക്രമി വീടിനുള്ളിൽ തന്നെ തുടർന്നതിനാൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് ആർസിഎംപി വ്യക്തമാക്കി. റെജീനയിലെ സ്വാറ്റ് ടീമും പ്രത്യേക സേനയും സ്ഥലത്തെത്തുകയും വീട് വളയുകയും ചെയ്തു. പുലർച്ചെ 2 മണിയോടെയാണ് അക്രമി കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, ഉദ്യോഗസ്ഥരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര അന്വേഷണം നടത്തുമെന്നും ചീഫ് സൂപ്രണ്ട് മുറെ ചേംബർലിൻ അറിയിച്ചു.
Saskatchewan RCMP say two officers stable after shooting in Melville
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






