Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

മലയാള സിനിമയുടെ ‘എമ്പുരാനായി’ മോഹൻലാൽ; 10 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സിനെ തകർത്ത് ഇൻഡസ്ട്രി ഹിറ്റ്

Canada Varthakal by Canada Varthakal
April 6, 2025
in Entertainment
Reading Time: 1 min read
മലയാള സിനിമയുടെ ‘എമ്പുരാനായി’ മോഹൻലാൽ; 10 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സിനെ തകർത്ത് ഇൻഡസ്ട്രി ഹിറ്റ്

മലയാള സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് മോഹൻലാലിന്റെ എമ്പുരാൻ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. മാർച്ച് 27 ന് തിയേറ്ററുകളിലെത്തിയ ചിത്രം വെറും പത്തു ദിവസം കൊണ്ട് മലയാളത്തിലെ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞിരിക്കുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം 72 ദിവസം കൊണ്ട് നേടിയ 241 കോടി രൂപയുടെ കളക്ഷനെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റ് എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

എമ്പുരാൻ റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ടിക്കറ്റ് വിൽപ്പനയിൽ മറ്റു ചിത്രങ്ങളെ പിന്തള്ളി മുന്നിൽ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 103.25 കോടി രൂപയാണ് ഈ ചിത്രം സമ്പാദിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 84.53K ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ബുക്ക് മൈ ഷോ റിപ്പോർട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് 15 മില്യൺ ഡോളർ സമ്പാദിച്ച് ഒരു മലയാള ചിത്രത്തിന്റെ പുതിയ റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി. ഓവർസീസിൽ ഛാവയുടെ കളക്ഷനെ മറികടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുന്നു.

ADVERTISEMENT

ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 67 കോടിയിലധികം രൂപയുടെ കളക്ഷൻ നേടുകയും 48 മണിക്കൂറിനുള്ളിൽ ആഗോള തലത്തിൽ 100 കോടി ക്ലബ്ബിൽ പ്രവേശിക്കുകയും ചെയ്തു. അഞ്ച് ദിവസം കൊണ്ട് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ഈ അതുല്യമായ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ്. “ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്” എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം, എമ്പുരാൻ സിനിമയുടെ കഥ മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ സൂചിപ്പിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഇതിനെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. മൂന്നാം ഭാഗത്തിന്റെ പേര് ‘അസ്രയേല്‍’ എന്നായിരിക്കുമെന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവ് നൽകിയിട്ടുമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ലുകൾ സ്ഥാപിച്ചുകൊണ്ട് എമ്പുരാൻ കുതിപ്പ് തുടരുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.
Entertainment

സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്; സൂര്യ ആലപിച്ച രണ്ടാം ഗാനം പുറത്തിറങ്ങി

by Canada Varthakal
July 25, 2026
‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.