മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിൽ കഴിഞ്ഞ ഏപ്രിലിൽ മനുഷ്യരിലും മൃഗങ്ങളിലുമായി 178 ബ്ലാക്ക്‌ലെഗ്ഗ്ഡ് ടിക്കുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി പ്രവിശ്യാ ഭരണകൂടത്തിന്റെ പുതിയ ട്രാക്കർ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തെ ഏപ്രിലിലെ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. ലൈം രോഗത്തിന് കാരണമാകുന്ന ഇത്തരം ടിക്കുകളെക്കുറിച്ചും അവ കൂടുതലായി കാണപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ചും പൊതുജനങ്ങൾക്ക് വിവരം നൽകാനാണ് ട്രാക്കർ സംവിധാനം ലക്ഷ്യമിടുന്നത്. കാലാവസ്ഥ ചൂടാകുന്നതോടെ ടിക്കുകൾ പടരാനുള്ള സാധ്യത വർധിക്കുമെന്ന് പ്രവിശ്യാ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. യീവ്സ് ലെഗർ അറിയിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ പ്രവിശ്യയിൽ 1,830 ബ്ലാക്ക്‌ലെഗ്ഗ്ഡ് ടിക്കുകളെ കണ്ടെത്തിയതായും ഹൈ-റിസ്ക് വിഭാഗത്തിൽപ്പെടുന്ന ടിക്കുകൾ കടിച്ചതിനെത്തുടർന്ന് 1,592 പേർ ചികിത്സ തേടിയതായും റിപ്പോർട്ടിലുണ്ട്. ഷാർലറ്റ്, സെന്റ് ജോൺ കൗണ്ടികൾ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലാണ് ലയിം രോഗസാധ്യത ഏറ്റവും കൂടുതലെന്ന് ട്രാക്കർ സൂചിപ്പിക്കുന്നു. പുറത്തുപോയി വരുന്നവർ തലയോട്ടി, കഴുത്ത്, കക്ഷം, ചെവികൾ, വയർ, അരക്കെട്ട്, മുട്ടുകൾക്ക് പിന്നിലെ ഭാഗം എന്നിവിടങ്ങളിൽ ടിക്കുകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Blacklegged tick presence increasing in New Brunswick; Health Department issues alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





