സസ്കാച്ചെവാൻ: സസ്കാച്ചെവാൻ പ്രവിശ്യയിൽ കാട്ടുതീ പടർന്നുപിടിക്കുന്നത് തടിവ്യവസായ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായ നാലാം വർഷമാണ് കാട്ടുതീ ഈ മേഖലയെയും ഇവിടുത്തെ ജനജീവിതത്തെയും ബാധിക്കുന്നത്. കടുത്ത പുകയും ചാരവും കാരണം മരങ്ങൾ മുറിക്കുന്ന യന്ത്രങ്ങൾ കേടുവരുന്നതും, തീപിടിച്ച മരങ്ങളിൽ വണ്ടുകൾ തുരന്ന് കയറുന്നതുമാണ് പ്രധാന വെല്ലുവിളി. ഇത് മരങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും വിപണിയിൽ ആവശ്യക്കാരില്ലാതാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷത്തെ കാട്ടുതീയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പുറത്തുവരാൻ വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുൻപ് റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്രയും വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് വ്യവസായികൾ പറയുന്നത്. എന്നാൽ കൂടുതൽ ചർച്ചകൾ ആവശ്യമായതിനാലാണ് റിപ്പോർട്ട് വൈകുന്നതെന്നും, വരും ആഴ്ചകളിൽ ഇത് പരസ്യപ്പെടുത്തുമെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു.
Wildfire risk grows for Saskatchewan logging industry
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









