Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുടെ പുതിയ അഭയാർത്ഥി നിയമം പ്രതിസന്ധിയിലാക്കുന്നു; ഇറാഖ്, ഇറാൻ അഭയാർത്ഥികൾ അനിശ്ചിതത്വത്തിൽ

Canada Varthakal by Canada Varthakal
June 1, 2026
in Canada
Reading Time: 1 min read
കാനഡയുടെ പുതിയ അഭയാർത്ഥി നിയമം പ്രതിസന്ധിയിലാക്കുന്നു; ഇറാഖ്, ഇറാൻ അഭയാർത്ഥികൾ അനിശ്ചിതത്വത്തിൽ

ഒട്ടാവ : ഇറാനിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളെയും ഭരണകൂട പീഡനങ്ങളെയും തുടർന്ന് കാനഡയിൽ അഭയം തേടിയ നൂറുകണക്കിന് ഇറാൻ സ്വദേശികൾ രാജ്യത്തിന്റെ പുതിയ അഭയാർത്ഥിനിയമം മൂലം പ്രതിസന്ധിയിലായതായി റിപ്പോർട്ട്. 2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലുണ്ടായ ശക്തമായ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നിരവധി പേരാണ് കാനഡയിൽ അഭയാർത്ഥി പദവിക്കായി അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ കാനഡയിൽ ആദ്യമായി എത്തിയതിനു ശേഷം ഒരു വർഷത്തിലധികം കഴിഞ്ഞവർക്ക് പിന്നീട് അഭയത്തിന് അപേക്ഷിക്കാൻ സാധിക്കില്ലെന്ന ഫെഡറൽ സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയാണ് ഇവരുടെ പദവി അനിശ്ചിതത്വത്തിലാക്കിയത്.

മൂന്ന് ലക്ഷത്തോളം വരുന്ന അഭയാർത്ഥി അപേക്ഷകളുടെ ബാക്ക്ലോഗ് കുറയ്ക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് ‘ബിൽ സി-12’ (Bill C-12) എന്ന പേരിൽ കാനഡ ഈ നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം മുൻപ് സന്ദർശക വിസയിലോ മറ്റ് ആവശ്യങ്ങൾക്കോ കാനഡയിലെത്തുകയും പിന്നീട് തിരിച്ചപ്പോകുകയും ചെയ്തവർക്ക്, നിലവിലെ സാഹചര്യത്തിൽ കാനഡയിൽ തിരിച്ചെത്തി അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്.

ADVERTISEMENT

സുരക്ഷാ കാരണങ്ങളാൽ കാനഡ നിലവിൽ ഇറാനിലേക്ക് ആളുകളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും പുതിയ നിയമം മൂലം ഇവർക്ക് സ്ഥിരതാമസത്തിനുള്ള (Permanent Residency) അനുമതിയോ ഔദ്യോഗിക അഭയാർത്ഥി പദവിയോ ലഭിക്കില്ലെന്ന് കനേഡിയൻ കൗൺസിൽ ഫോർ റെഫ്യൂജീസ് പ്രസിഡന്റ് അസ്മ ഫൈസി വ്യക്തമാക്കി. ഇതോടെ കുടുംബങ്ങളുമായി ഒന്നിച്ചു ജീവിക്കാനോ, ജോലി ചെയ്യാനോ, ഉന്നത പഠനം നടത്താനോ സാധിക്കാത്ത വിധം ഈ അപേക്ഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

താൽക്കാലിക വിസകളിലും വർക്ക് പെർമിറ്റുകളിലും കാനഡയിലെത്തിയ ശേഷം വർഷങ്ങൾ കഴിഞ്ഞ് ദുർബലമായ കാരണങ്ങളാൽ അഭയത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് നിയമം കടുപ്പിക്കാൻ കാരണണമെന്ന് ബിൽ സ്പോൺസർ ചെയ്ത ഇൻഡിപെൻഡന്റ് സെനറ്റർ ടോണി ഡീൻ അറിയിച്ചു. കോവിഡ്-19 മഹാമാരിക്ക് ശേഷം രാജ്യത്തുണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷക്കണക്കിന് താൽക്കാലിക കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംരക്ഷണം ആവശ്യമുള്ളവർക്ക് മുൻഗണന നൽകാനാണ് പുതിയ സമയപരിധി നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സങ്കീർണ്ണമായ ഇത്തരം കേസുകളിൽ ആവശ്യമായ ഇളവുകൾ അനുവദിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് ഇമിഗ്രേഷൻ വിഭാഗം (IRCC) വക്താവ് അറിയിച്ചു.

പുതിയ കനേഡിയൻ നിയമം ഏറ്റവും ദുർബലരായ അഭയാർത്ഥികളെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് റെഫ്യൂജി ലോയേഴ്സ് (CARL) വിലയിരുത്തി. സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സ്ഥിരതാമസത്തിന് മാനുഷിക പരിഗണന മുൻനിർത്തിയുള്ള (Humanitarian and Compassionate Grounds) അപേക്ഷകൾ മാത്രമാണ് ഇനി അവശേഷിക്കുന്ന ഏക വഴി.

എന്നാൽ ഇത്തരം അപേക്ഷകളിൽ തീരുമാനമുണ്ടാകാൻ നിലവിൽ പത്ത് വർഷത്തിലധികം കാത്തിരിക്കേണ്ടതുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. നിയമത്തിനെതിരെ രാജ്യത്തുടനീളമുള്ള മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും ശക്തമായ ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. രണ്ടാഴ്ച മുൻപ് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഈ നിയമത്തിൽ ഇളവ് അനുവദിക്കാൻ കാനഡ തയ്യാറായെങ്കിലും അത് പൂർണ്ണമായി പര്യാപ്തമല്ലെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം.

Canada’s new refugee law puts Iraqi and Iranian refugees in limbo

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.