യാത്രക്കാർ ബുദ്ധിമുട്ടിലാകുന്നു
ഗ്രേറ്റർ ടൊറന്റോ ഏരിയ: സൗത്ത് വെസ്റ്റ് ഒന്റാറിയോയിൽ കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജി.ടി.എ) വെള്ളപ്പൊക്കമുണ്ടായി. പ്രധാന റോഡുകൾ അടച്ചിട്ടതിനാൽ യാത്രക്കാർ
വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ തീരപ്രദേശങ്ങൾ, നദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ Emergency services നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രാംപ്റ്റണിൽ വെള്ളം കയറിയ പാർക്കിൽ കുടുങ്ങിയ ഒരാളെ വ്യാഴാഴ്ച പുലർച്ചെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുകയും ചെയ്തു .
ടൊറന്റോയിലെ ബേവ്യൂ അവന്യൂ, ഹൈവേ 427-ന്റെ ചില ഭാഗങ്ങൾ, മിസിസാഗയിലെയും ബ്രാംപ്റ്റണിലെയും നിരവധി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ടോർബ്രാം റോഡിന് സമീപം വെള്ളപ്പൊക്കത്തിൽ മൂന്ന് വാഹനങ്ങൾ കുടുങ്ങിയതായി പോലീസ് റിപ്പോർട്ട് ചെയ്തു, എന്നാൽ എല്ലാ യാത്രക്കാരും സുരക്ഷിതമായി പുറത്തുകടന്നു. ഹൈവേ 401, ക്വീൻ എലിസബത്ത് വേ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലമുണ്ടായ നിരവധി സംഭവങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു.
എൻവയോൺമെന്റ് കാനഡ ഈ പ്രദേശത്തിനുള്ള മഴ മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും, കാഴ്ചാസാദ്യത കുറയ്ക്കുകയും യാത്ര അപകടകരമാക്കുകയും ചെയ്യുന്ന കട്ടിയേറിയ മഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .



