Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ–ചൈന ബന്ധത്തിൽ ‘റീസെറ്റ്’: വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ കാനഡ; നിർണായക ചർച്ച നടത്തി അനിത ആനന്ദ്

Canada Varthakal by Canada Varthakal
May 30, 2026
in Canada
Reading Time: 1 min read
Canada committed to deepening ties with China, Anand tells Chinese minister

ഒട്ടാവ: സുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തി ചൈനയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കാനഡ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഒട്ടാവയിലെ ഗ്ലോബൽ അഫയേഴ്സ് ആസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കാനഡ നിലപാട് വ്യക്തമാക്കിയത്. തായ്‌വാൻ കടലിടുക്കിലൂടെ കനേഡിയൻ യുദ്ധക്കപ്പൽ സഞ്ചരിച്ചതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക സന്ദർശനം.

WhatsApp Image 2026 05 05 at 1.25.26 AM 2

ദേശീയ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ, 2030-ഓടെ ചൈനയിലേക്കുള്ള കാനഡയുടെ കയറ്റുമതി 50 ശതമാനം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി അനിത ആനന്ദ് പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, ധനകാര്യം, പൊതുസുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉയർന്ന തലത്തിലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. നിലവിലെ സൗഹൃദ അന്തരീക്ഷം തുടരുകയാണെങ്കിൽ നിശ്ചയിച്ചിട്ടുള്ള വ്യാപാരലക്ഷ്യം കാനഡയ്ക്ക് എളുപ്പത്തിൽ മറികടക്കാനാകുമെന്നും ചൈനയുടെ വാതിലുകൾ കാനഡയ്ക്കായി എപ്പോഴും തുറന്നുകിടക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധിസംഘം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ADVERTISEMENT

ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങൾ. കാർഷിക ഉൽപ്പന്നങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നികുതി കുറയ്ക്കാൻ ഇരുരാജ്യങ്ങളും നേരത്തെ പ്രാഥമിക ധാരണയിലത്തിയിരുന്നു. 2018-ലെ ഹുവായ് കമ്പനി ഉദ്യോഗസ്ഥയുടെ അറസ്റ്റിനെത്തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം പൂർവ്വസ്ഥിതിയിലാക്കാനാണ് ഇരുപക്ഷവും ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, കനേഡിയൻ യുദ്ധക്കപ്പലായ ‘എച്ച്.എം.സി.എസ് ഷാർലറ്റ്ടൗൺ’ കഴിഞ്ഞ വാരം തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചതിലും, കനേഡിയൻ ജനപ്രതിനിധികൾ തായ്‌വാൻ സന്ദർശിച്ചതിലും ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Reset' in Canada-China relations: Canada to improve trade relations; Anita Anand holds crucial talks
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada dollar
Canada

ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ്: ഓഗസ്റ്റിലെ പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
August 9, 2026
Surya's surprise and emotional reactions make the moment heartfelt
Canada

5 വർഷത്തെ കാത്തിരിപ്പ്; മാതാപിതാക്കളെ ഞെട്ടിച്ച് കാനഡയിൽ നിന്ന് ഇന്ത്യൻ യുവാവിന്റെ സർപ്രൈസ് എൻട്രി

by Canada Varthakal
August 9, 2026
Jugaad Dhami
Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.