Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഭക്ഷണസാധനമെന്ന വ്യാജേന വിറ്റത് മാരക വിഷം; ലോകത്തെ നടുക്കിയ ആത്മഹത്യാ കിറ്റ് കേസ്; കനേഡിയൻ സ്വദേശി കുറ്റക്കാരൻ

Canada Varthakal by Canada Varthakal
May 30, 2026
in Canada
Reading Time: 1 min read
ഭക്ഷണസാധനമെന്ന വ്യാജേന വിറ്റത് മാരക വിഷം; ലോകത്തെ നടുക്കിയ ആത്മഹത്യാ കിറ്റ് കേസ്; കനേഡിയൻ സ്വദേശി കുറ്റക്കാരൻ

ഒന്റാറിയോ: ലോകവ്യാപകമായി നൂറുകണക്കിന് ആളുകൾക്ക് ഓൺലൈൻ വഴി മാരകമായ വിഷപദാർത്ഥങ്ങൾ അടങ്ങിയ ‘ആത്മഹത്യാ കിറ്റുകൾ’ വിതരണം ചെയ്ത കേസിൽ കനേഡിയൻ സ്വദേശി കെന്നത്ത് ലോ (60) കോടതിയിൽ കുറ്റസമ്മതം നടത്തി. ഒന്റാറിയോ കോടതിയിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാൾക്കെതിരെ ചുമത്തിയിരുന്ന 14 ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റങ്ങൾ പിൻവലിക്കാൻ പ്രൊസിക്യൂഷൻ തയാറായതോടെയാണ് 14 ആത്മഹത്യാ പ്രേരണാ കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തിയത്. ആഗോളതലത്തിൽ വലിയ ശ്രദ്ധനേടിയ ഈ കേസിൽ പ്രതിക്കുള്ള ശിക്ഷാവിധി വരും ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

WhatsApp Image 2026 05 19 at 9.19.36 AM 2

ടൊറന്റോയിൽ എൻജിനീയറായും ഹോട്ടൽ പാചകക്കാരനായും ജോലി ചെയ്തിരുന്ന കെന്നത്ത് ലോ, പ്രത്യേക വെബ്‌സൈറ്റുകൾ വഴിയാണ് മാരകമായ രാസവസ്തുക്കളും ആത്മഹത്യയ്ക്കുള്ള മറ്റ് സാമഗ്രികളും വിൽപന നടത്തിയിരുന്നത്. യുകെ, യുഎസ്, കാനഡ, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ നാൽപ്പതോളം രാജ്യങ്ങളിലെ ദുർബലമനസ്ഥിതിയുള്ള ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രവർത്തനം. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ‘ഹോട്ട് സോസ്’ എന്ന ലേബലിൽ മൊത്തഭക്ഷണ വിതരണ ബിസിനസ് എന്ന വ്യാജേനയാണ് മാരക രാസവസ്തുക്കൾ അടങ്ങിയ വെള്ളി നിറത്തിലുള്ള പാക്കറ്റുകൾ ഇയാൾ കൊറിയർ വഴി അയച്ചിരുന്നത്. ഉൽപ്പന്നം ഉപയോഗിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാങ്ങുന്നയാൾക്കാണെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകിയിരുന്നു.

ADVERTISEMENT

പതിനാല് വയസ്സ് മുതൽ മുപ്പത്തിയാറ് വയസ്സ് വരെയുള്ള കൗമാരക്കാരുടെയും യുവാക്കളുടെയും മരണത്തിന് ഈ വിഷപദാർത്ഥങ്ങൾ കാരണമായതായി അന്വേഷണസംഘം കണ്ടെത്തി. 41 രാജ്യങ്ങളിലായി ഏകദേശം 1209 പാക്കറ്റുകളാണ് ഇയാൾ അയച്ചത്. ഇതിൽ യുകെയിൽ മാത്രം 79 പേരുടെ മരണവുമായി ഈ വിഷപദാർത്ഥങ്ങൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാസവസ്തുക്കൾ ഉള്ളിൽച്ചെന്ന പലരും അവസാന നിമിഷം രക്ഷിക്കാനായി നിലവിളിച്ചതിന്റെയും സഹായം അഭ്യർത്ഥിച്ചതിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച 60 പേജുള്ള റിപ്പോർട്ടിലുണ്ട്. ഓൺലൈൻ പേയ്‌മെന്റ് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയാണ് പ്രതി ഈ ബിസിനസ്സിലൂടെ സമ്പാദിച്ചത്.

പ്രതിക്കെതിരെ ആദ്യം കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും കനേഡിയൻ നിയമത്തിലെ സാങ്കേതികതകൾ കാരണമാണ് പ്രൊസിക്യൂഷൻ അത് ആത്മഹത്യാ പ്രേരണാ കുറ്റമായി കുറച്ചത്. വിഷപദാർത്ഥങ്ങൾ വിതരണം ചെയ്തു എന്നതുമാത്രം കൊലക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന മുൻ കോടതിവിധികളാണ് ഇതിന് കാരണം. കനേഡിയൻ നിയമപ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പരമാവധി 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. അതേസമയം, ഓൺലൈൻ വഴിയുള്ള ഇത്തരം നിയമവിരുദ്ധ വിൽപനകൾ തടയുന്നതിൽ കനേഡിയൻ-ബ്രിട്ടീഷ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന ആക്ഷേപവുമായി മരിച്ചവരുടെ കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

Deadly poison sold under the guise of food; Suicide kit case that shocked the world; Canadian national found guilty
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Tags: Deadly poison sold under the guise of food; Suicide kit case that shocked the world; Canadian national found guilty
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada dollar
Canada

ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ്: ഓഗസ്റ്റിലെ പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
August 9, 2026
Surya's surprise and emotional reactions make the moment heartfelt
Canada

5 വർഷത്തെ കാത്തിരിപ്പ്; മാതാപിതാക്കളെ ഞെട്ടിച്ച് കാനഡയിൽ നിന്ന് ഇന്ത്യൻ യുവാവിന്റെ സർപ്രൈസ് എൻട്രി

by Canada Varthakal
August 9, 2026
Jugaad Dhami
Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.