📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കിർക്ക്‌ലാൻഡ് ഗുളികകൾ മുതൽ ടൊയോട്ട കാറുകൾ വരെ; കാനഡയിൽ ഉൽപ്പന്നങ്ങൾക്ക് വ്യാപക നിരോധനം;  പിൻവലിക്കാൻ കാരണം ഇതാണ്

Canada Varthakal by Canada Varthakal
May 26, 2026
in Canada
Reading Time: 1 min read
കിർക്ക്‌ലാൻഡ് ഗുളികകൾ മുതൽ ടൊയോട്ട കാറുകൾ വരെ; കാനഡയിൽ ഉൽപ്പന്നങ്ങൾക്ക് വ്യാപക നിരോധനം;  പിൻവലിക്കാൻ കാരണം ഇതാണ്

ഒന്റാരിയോ ; ഒറ്റനോട്ടത്തിൽ സുരക്ഷിതമെന്ന് തോന്നാമെങ്കിലും നിങ്ങളുടെ വീട്ടിലിരിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളും കാറുകളും ഒട്ടും സുരക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യ-ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പ്രമുഖ കമ്പനികളുടെ വാഹനങ്ങൾ എന്നിവയുൾപ്പെടെ വലിയൊരു നിര സാധനങ്ങളാണ് കാനഡയിൽ വിപണിയിൽ നിന്നും അടിയന്തരമായി തിരിച്ചുവിളിക്കുന്നത്. കനേഡിയൻ ഭക്ഷ്യ സുരക്ഷാ ഏജൻസി (CFIA), ഹെൽത്ത് കാനഡ, ട്രാൻസ്പോർട്ട് കാനഡ എന്നിവർ സംയുക്തമായാണ് ഈ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒട്ടുമിക്ക ഉൽപ്പന്നങ്ങളും ഓൺലൈൻ വഴിയും രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും വിറ്റഴിക്കപ്പെട്ടവയായതിനാൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

WhatsApp Image 2026 05 19 at 9.19.36 AM 1

ഭക്ഷണപദാർത്ഥങ്ങളിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്. ‘ലെ ഫെംസ് ലൂഫ’ (Les Fermes Lufa) ബ്രാൻഡിന്റെ ബ്രോക്കോളി മൈക്രോക്രീൻസിൽ മാരകമായ ഇ-കോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകളിൽ ഇവ പിൻവലിച്ചു. കൂടാതെ രാജ്യത്തുടനീളം വിതരണം ചെയ്ത വിവിധ ബ്രാൻഡുകളുടെ പിസ്ത പരിപ്പുകളിലും പിസ്ത അടങ്ങിയ ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ എന്നിവയിലും സാൽമൊണല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്.

ADVERTISEMENT

കാഴ്ചയിലോ മണത്തിലോ യാതൊരു കേടുപാടുകളും തോന്നിക്കാത്ത ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കോസ്റ്റ്കോ വഴി വിറ്റഴിച്ച ‘കിർക്ക്‌ലാൻഡ് സിഗ്നേച്ചർ വുമൺ 50+’ (Kirkland Signature Women 50+) ഗുളികകളിൽ ലോഹക്കഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലും ഞെട്ടലുണ്ടാക്കുന്നതാണ്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഉയർത്തുന്ന സുരക്ഷാ ഭീഷണികളും ചെറുതല്ല. ‘സെക്യൂറ’ (Secura) കമ്പനിയുടെ SAF-53 മോഡൽ എയർ ഫ്രയറുകൾ വയറിങ് തകരാർ മൂലം അമിതമായി ചൂടാകാനും തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികൾക്കായി വിപണിയിലിറക്കിയ ‘യു കിഡ്സ് വി ലവ് കോസി പൈജാമ’ (U Kids We Love Cozy Pajamas) സെറ്റുകൾക്ക് തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള മാനദണ്ഡങ്ങളില്ലാത്തതിനാൽ കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്നാണ് ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ജനൽത്തിരശ്ശീലകളായ ‘സ്പ്രിങ്സ് സെല്ലുലാർ ഷേഡുകളുടെ’ (Springs Cellular Shades) താഴെയുള്ള പ്ലാസ്റ്റിക് ഭാഗങ്ങൾ ഇളകിപ്പോകുന്നത് ചെറിയ കുട്ടികളിൽ ശ്വാസതടസ്സത്തിന് കാരണമായേക്കാം. കൂടാതെ പാലിൽ നിന്നുള്ള ചേരുവകൾ ലേബലിൽ രേഖപ്പെടുത്താത്തതിനാൽ ‘എൽ മെക്സിക്കാനോ’ (El Mexicano) ഇൻസ്റ്റന്റ് ഹോർച്ചാറ്റ ഡ്രിങ്കും വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

റോഡിലെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ടെസ്‌ലയും തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കുകയാണ്. ടൊയോട്ടയുടെയും ലെക്സസിന്റെയും (2023, 2024 മോഡൽ Tundra, LX 600, GX 550) എഞ്ചിനിലെ നിർമ്മാണ തകരാർ കാരണം ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി പെട്ടെന്ന് നിലച്ചുപോകാൻ സാധ്യതയുണ്ട്.

ടെസ്‌ലയുടെ മോഡൽ 3, Y, S, X (2020-2023 മോഡലുകൾ) വാഹനങ്ങളിൽ റിവേഴ്സ് ക്യാമറ തെളിയാൻ വൈകുന്ന സോഫ്റ്റ്‌വെയർ തകരാറാണ് വില്ലനായത്. നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ എത്രയും വേഗം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പക്കലുള്ള സാധനങ്ങളുടെ ബാച്ച് നമ്പറോ മോഡലോ ഒത്തുനോക്കണമെന്നും, തകരാറുള്ളവ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തണമെന്നും കനേഡിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

From Kirkland pills to Toyota cars; Canada bans products; Here's why they're being recalled
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Tags: From Kirkland pills to Toyota cars; Canada bans products; Here's why they're being recalled
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മഞ്ഞുരുകി തീർന്നു; കാനഡയിൽ ‘വെതർ വിപ്ലാഷ്’, താപനില 38 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്
Canada

മഞ്ഞുരുകി തീർന്നു; കാനഡയിൽ ‘വെതർ വിപ്ലാഷ്’, താപനില 38 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

by Canada Varthakal
May 26, 2026
എബോള ഭീതി: കാനഡയിൽ അതിർത്തി നിയന്ത്രണം കടുപ്പിച്ചു; 21 ദിവസത്തെ ക്വാറന്റൈൻ, വിസ അപേക്ഷകളിലും നിയന്ത്രണം
Canada

എബോള ഭീതി: കാനഡയിൽ അതിർത്തി നിയന്ത്രണം കടുപ്പിച്ചു; 21 ദിവസത്തെ ക്വാറന്റൈൻ, വിസ അപേക്ഷകളിലും നിയന്ത്രണം

by Canada Varthakal
May 26, 2026
ഊർജ്ജ വിപണിയിൽ വൻ നീക്കം; കാനഡയിൽ നിന്ന് ഗ്യാസ് വാങ്ങാൻ ജർമ്മനി, കോടികളുടെ മെഗാ കരാർ ഉടൻ
Canada

ഊർജ്ജ വിപണിയിൽ വൻ നീക്കം; കാനഡയിൽ നിന്ന് ഗ്യാസ് വാങ്ങാൻ ജർമ്മനി, കോടികളുടെ മെഗാ കരാർ ഉടൻ

by Canada Varthakal
May 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.