ഒട്ടാവ: കാനഡയിലെ പ്രമുഖ ബാങ്കുകളിലൊന്നായ CIBC-യുടെയും റെനൈസൻസ് മ്യൂച്വൽ ഫണ്ടുകളിലെയും നിക്ഷേപകർക്ക് കോടതി അംഗീകരിച്ച 11 മില്യൺ ഡോളറിന്റെ ക്ലാസ്-ആക്ഷൻ ഒത്തുതീർപ്പിന്റെ ഭാഗമായി നഷ്ടപരിഹാരം ലഭിക്കുന്നു. ഡിസ്കൗണ്ട് ബ്രോക്കർമാർക്ക് മ്യൂച്വൽ ഫണ്ടുകളുടെ മാനേജ്മെന്റ് ഫീസിൽ നിന്നും അനാവശ്യമായി ട്രെയിലിംഗ് കമ്മീഷനുകൾ നൽകി എന്നതായിരുന്നു ബാaങ്കിനെതിരെയുള്ള പരാതി. ഒരു ട്രസ്റ്റി എന്ന നിലയിലുള്ള കടമകൾ ബാങ്ക് ലംഘിച്ചുവെന്നും കമ്മീഷൻ ഇനത്തിൽ അമിത തുക ഈടാക്കിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ CIBC ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എങ്കിലും ദീർഘകാല നിയമനടപടികൾ ഒഴിവാക്കാനായി കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഇപ്പോൾ തുക കൈമാറുന്നത്.
2025 സെപ്റ്റംബർ 5-നോ അതിന് മുൻപോ CIBC മ്യൂച്വൽ ഫണ്ടിലോ അല്ലെങ്കിൽ റെനൈസൻസ് മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്തിയവർക്കാണ് ഈ തുകയ്ക്ക് അർഹതയുള്ളത്. എന്നാൽ ഒരു ഡിസ്കൗണ്ട് ബ്രോക്കർ വഴി ഈ ഫണ്ടുകളിൽ നിക്ഷേപിച്ചവർക്ക് നിലവിൽ ഈ തുക ലഭിക്കില്ല, അവർക്കായുള്ള പ്രത്യേക ഒത്തുതീർപ്പ് നടപടികൾ വേറെ നടക്കുന്നുണ്ട്.
നിലവിൽ CIBC ഫണ്ടുകൾ കൈവശം വെക്കുന്നവർ യാതൊരു ക്ലെയിമും ഫയൽ ചെയ്യേണ്ടതില്ല, കാരണം നഷ്ടപരിഹാര തുക നേരിട്ട് നിങ്ങളുടെ മ്യൂച്വൽ ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. അതുപോലെ നിലവിലോ മുൻപോ റെനൈസൻസ് ഫണ്ടുകൾ ഉള്ളവർക്കും ക്ലെയിം ഫയൽ ചെയ്യേണ്ട ആവശ്യമില്ല, തുക നേരിട്ട് ഫണ്ടുകളിലേക്ക് നിക്ഷേപിക്കും.
എന്നാൽ മുൻപ് CIBC ഫണ്ടുകൾ ഉണ്ടായിരിക്കുകയും ഇപ്പോൾ അത് പൂർണ്ണമായി പിൻവലിക്കുകയും ചെയ്തവർക്ക് തുക നേരിട്ട് അക്കൗണ്ടിൽ വരില്ല. ഇങ്ങനെയുള്ള മുൻകാല നിക്ഷേപകർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിർബന്ധമായും ഒരു ക്ലെയിം ഫോം സമർപ്പിക്കേണ്ടതുണ്ട്. മുൻപ് CIBC ഫണ്ടുകൾ കൈവശം വെച്ചിരുന്നവർ ക്ലെയിം ഫോം സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 18 ആണ്. നിങ്ങളും മുൻപ് കാനഡയിൽ CIBC-യിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളാണെങ്കിൽ സമയപരിധിക്ക് മുൻപായി ക്ലെയിം സമർപ്പിക്കാൻ ശ്രദ്ധിക്കുക.
Did you invest in CIBC mutual funds? You may be entitled to compensation
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





