📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും

Canada Varthakal by Canada Varthakal
May 25, 2026
in Canada
Reading Time: 1 min read
കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും

ഒന്റാറിയോ; കാനഡ സർക്കാരിന്റെ സൗജന്യ ദന്തചികിത്സാ പദ്ധതിയായ ‘കാനഡ ഡെന്റൽ കെയർ പ്ലാൻ’ (CDCP) ഗുണഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പ്. നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തുടർന്നും ലഭിക്കുന്നതിനായി യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് അപേക്ഷ പുതുക്കേണ്ട അവസാന തീയതി ജൂൺ 1 ആയി നിശ്ചയിച്ചു. നിശ്ചിത സമയത്തിനകം പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാത്തവരുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ജൂൺ 30-ഓടെ റദ്ദാക്കപ്പെടുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ അപേക്ഷ സമർപ്പിക്കാമെങ്കിലും, അത് അംഗീകരിച്ചു കിട്ടുന്നത് വരെയുള്ള ഇടവേളയിൽ ചികിത്സാ സഹായം ലഭ്യമാകില്ല. സ്വകാര്യ ദന്ത ഇൻഷുറൻസ് പരിരക്ഷകൾ ഇല്ലാത്തവരും വാർഷിക കുടുംബ വരുമാനം 90,000 ഡോളറിൽ താഴെയുള്ളവരുമായ കനേഡിയൻ നിവാസികൾക്കായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

WhatsApp Image 2026 05 19 at 9.19.36 AM 1

പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന്, അപേക്ഷകർ തങ്ങളുടെ 2025-ലെ നികുതി റിട്ടേൺ ജൂൺ ഒന്നിന് മുൻപായി നിർബന്ധമായും സമർപ്പിച്ചിരിക്കണം. പങ്കാളികളുള്ളവർ രണ്ടുപേരുടെയും നികുതി വിവരങ്ങൾ കൃത്യമായി സമർപ്പിച്ചാൽ മാത്രമേ കുടുംബത്തിന്റെ ആകെ വരുമാനം കണക്കാക്കി സർക്കാരിന് യോഗ്യത ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയാൽ തുക തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ADVERTISEMENT

എങ്ങനെ പുതുക്കാം? എന്തൊക്കെ വേണം?

ഗുണഭോക്താക്കൾക്ക് വളരെ ലളിതമായി ഓൺലൈൻ വഴിയോ ഫോൺ വഴിയോ അപേക്ഷകൾ പുതുക്കാവുന്നതാണ്. ‘മൈ സർവീസ് കനഡ അക്കൗണ്ട്’ (MSCA) വഴിയോ കനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (Canada.ca) വഴിയോ ഡിജിറ്റലായി ഇത് ചെയ്യാം. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് 1-833-537-4342 എന്ന നമ്പറിൽ സർവീസ് കനഡയെ നേരിട്ട് വിളിച്ച് ഫോൺ മുഖേനയും വിവരങ്ങൾ പുതുക്കാവുന്നതാണ്. സ്വയം ചെയ്യാൻ സാധിക്കാത്തവർക്ക് വിശ്വസ്തരായ മറ്റൊരാളുടെ സഹായം തേടാം, എന്നാൽ ഫോൺ കോളിൽ ഗുണഭോക്താവിന്റെ വ്യക്തമായ അനുമതി ഉണ്ടായിരിക്കണം.

സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN), സി.ഡി.സി.പി മെമ്പർ ഐഡി, വിലാസം, ജനനത്തീയതി എന്നിവയ്ക്കൊപ്പം കനഡ റവന്യൂ ഏജൻസിയിൽ നിന്നുള്ള (CRA) നികുതി വിലയിരുത്തൽ രേഖയും (Notice of Assessment) ഇതിനായി കൈവശം കരുതേണ്ടതുണ്ട്. തീയതി നീട്ടിനൽകാൻ സാധ്യതയില്ലാത്തതിനാൽ നിലവിലുള്ള ഗുണഭോക്താക്കൾ എത്രയും വേഗം ഈ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

ഇതോടൊപ്പം പദ്ധതിയുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സർക്കാർ ഓർമ്മിപ്പിക്കുന്നു. കനഡ ഡെന്റൽ കെയർ പ്ലാൻ അപേക്ഷ പുതുക്കുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ യാതൊരുവിധ ഫീസും ഈടാക്കുന്നില്ല. ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് നമ്പറുകളോ ആവശ്യപ്പെട്ട് വരുന്ന വ്യാജ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകൾ എന്നിവയിൽ വഞ്ചിതരാകരുതെന്നും അധികൃതർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Dental care plan in Canada; Take care of this by June 1 to avoid missing out on the benefit

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Dental care plan in Canada; Take care of this by June 1 to avoid missing out on the benefit
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ
Canada

ടാക്സ് റീഫണ്ട് വൈകുന്നു; കാനഡയിൽ നികുതിദായകർ പ്രതിസന്ധിയിൽ, വിശദീകരണവുമായി സിആർഎ

by Canada Varthakal
May 25, 2026
രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Canada

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ

by Canada Varthakal
May 25, 2026
കാനഡയിലെ തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം; വൻ റിക്രൂട്ട്‌മെന്റ് കാമ്പെയ്നുമായി ടിം ഹോർട്ടൻസ്
Canada

കാനഡയിലെ തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം; വൻ റിക്രൂട്ട്‌മെന്റ് കാമ്പെയ്നുമായി ടിം ഹോർട്ടൻസ്

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.