📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

Canada Varthakal by Canada Varthakal
May 19, 2026
in Canada
Reading Time: 1 min read
ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

ഒട്ടാവ : മേധ്യപൂർവേഷ്യയിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള വ്യോമയാന ഇന്ധനക്ഷാമവും ഉയർന്ന യാത്രാച്ചെലവും കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികളെ ബാധിക്കുന്നതായി റിപ്പോർട്ട്. ഇന്ധനക്ഷാമം മൂലം വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും ലക്ഷ്യസ്ഥാനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത കുറയാനും സാധ്യതയുണ്ടെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ, കൃത്യമായ ആസൂത്രണത്തിലൂടെയും മുൻകരുതലുകളിലൂടെയും യാത്രാക്ലേശങ്ങളും സാമ്പത്തികനഷ്ടവും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.

തുടർച്ചയായ സർവീസ് റദ്ദാക്കലുകൾ ഉണ്ടാകുമെങ്കിലും ദീർഘദൂര അറ്റ്ലാന്റിക് സർവീസുകളെ ഇത് ബാധിക്കാൻ സാധ്യതയില്ലെന്ന് യു.ബി.സി സൗഡർ സ്കൂൾ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസർ വെർണർ ആന്റ്‌വീലർ പറഞ്ഞു. എയർ കാനഡ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ലാഭകരമല്ലാത്ത ചില ഹ്രസ്വദൂര സർവീസുകളാണ് നിലവിൽ റദ്ദാക്കിയിട്ടുള്ളത്. ഇത്തരം ദൂര സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാർക്ക് ട്രെയിൻ മാർഗമടക്കമുള്ള ഇതര യാത്രാസംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ എളുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, യൂറോപ്യൻ യൂണിയൻ പാസ്‌പോർട്ട് ഇല്ലാത്തവർക്കായി പുതിയ എൻട്രി/എക്സിറ്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ പാസ്‌പോർട്ട് പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും, കണക്റ്റിംഗ് ഫ്ലൈറ്റുകൾക്കായി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അധികം മാറ്റിവെക്കണമെന്നും ദ ട്രാവൽ ഗ്രൂപ്പിലെ മാനേജിംഗ് പാർട്ണർ മക്കെൻസി മക്മില്ലൻ നിർദേശിച്ചു.

ADVERTISEMENT

യാത്രകളിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായാൽ സാമ്പത്തികനഷ്ടം ഒഴിവാക്കാൻ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, നിലവിലെ ആഗോള ഇന്ധനക്ഷാമം ഇൻഷുറൻസ് കമ്പനികൾ മുൻകൂട്ടി അറിയാവുന്ന ഒരു സംഭവമായി (Known Event) കണക്കാക്കുന്നതിനാൽ, ഇതുമൂലമുണ്ടാകുന്ന റദ്ദാക്കലുകൾക്ക് മാനുലൈഫ് പോലുള്ള പ്രമുഖ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകിയേക്കില്ലെന്നും മക്മില്ലൻ വ്യക്തമാക്കി. വെസ്റ്റ് ജെറ്റ് കമ്പനി വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ യാത്രക്കാർക്ക് നഷ്ടപരിഹാരം നിഷേധിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാനക്കട്ടണം ഉയർന്നുതന്നെ നിൽക്കാനാണ് സാധ്യതയെന്ന് മക്ഗിൽ സർവകലാശാലയിലെ ഏവിയേഷൻ ലക്ചറർ ജോൺ ഗ്രേഡെക് വ്യക്തമാക്കി.
അന്താരാഷ്ട്ര യാത്രകൾക്ക് ബഡ്ജറ്റ് അനുവദിക്കാത്തവർക്ക് കാനഡയ്ക്കുള്ളിൽത്തന്നെ യാത്ര ചെയ്യുന്നതാണ് സുരക്ഷിതവും ലാഭകരവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ആഭ്യന്തര യാത്രകളിൽ കനേഡിയൻ ഡോളർ ഉപയോഗിക്കാമെന്നത് യു.എസ്, യൂറോപ്പ് യാത്രകളെ അപേക്ഷിച്ച് നേട്ടമാകുമെന്നും, ഇന്ധനവില കൂടുതലാണെങ്കിലും റോഡ് മാർഗമുള്ള യാത്രകൾ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും മക്മില്ലൻ പറഞ്ഞു. വാൻകൂവർ, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഉയർന്ന ചെലവുകൾ ഒഴിവാക്കാൻ രാജ്യത്തെ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. വിദേശയാത്രകൾക്ക് പകരമായി പാർലമെന്റ് ഹിൽ, ബൈവേർഡ് മാർക്കറ്റ്, ഹാർഡ് റോക്ക് ഹോട്ടൽ ആൻഡ് കാസിനോ തുടങ്ങിയ പ്രാദേശിക കേന്ദ്രങ്ങൾ സന്ദർശിച്ച് ഒട്ടാവയിൽ ‘സ്റ്റേക്കേഷൻ’ നടത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഫൈറൂസ് ട്രാവൽ ലിമിറ്റഡ് മാനേജർ ബച്ചാർ അൽ മസ്ലൂം അറിയിച്ചു.

Fuel crisis: Canadians’ summer travel plans in crisis; Global Affairs Canada issues cautionary advice

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം
Canada

ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.