📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വേനൽച്ചൂടിനൊപ്പം ഒന്റാറിയോയിലേക്ക് പടരുന്ന ‘ലാം ഡിസീസ്’; വില്ലൻ അതിർത്തി കടന്നെത്തുന്ന അമേരിക്കൻ ചെള്ളുകൾ

Canada Varthakal by Canada Varthakal
May 17, 2026
in Canada
Reading Time: 1 min read
വേനൽച്ചൂടിനൊപ്പം ഒന്റാറിയോയിലേക്ക് പടരുന്ന ‘ലാം ഡിസീസ്’; വില്ലൻ അതിർത്തി കടന്നെത്തുന്ന അമേരിക്കൻ ചെള്ളുകൾ

ടൊറന്റോ: വസന്തകാലം ആരംഭിച്ച് ഒന്റാറിയോയിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കാനഡയിലേക്ക് അതിർത്തി കടന്ന് അമേരിക്കൻ ചെള്ള്കളുടെ വൻ അധിനിവേശം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാനഡയിലെ അന്തരീക്ഷം ഇവയുടെ വംശവർദ്ധനവിന് അനുകൂലമായതാണ് ഈ പ്രതിഭാസത്തിന് കാരണം. മുൻകാലങ്ങളിൽ കാനഡയിലെ തണുത്ത കാലാവസ്ഥ ഇത്തരം ചെള്ളുകൾക്ക് ജീവിക്കാൻ അനുയോജ്യമായിരുന്നില്ല. എന്നാൽ സമീപവർഷങ്ങളിലെ താപനിലയിലുണ്ടായ മാറ്റം ഇവയെ വൻതോതിൽ ആകർഷിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. ലാം ഡിസീസ് (Lyme disease) ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് പുറമെ, ചുവന്ന മാംസം കഴിച്ചാൽ മരണം വരെ സംഭവിക്കാവുന്ന പുതിയ അലർജി രോഗവും ഇവ പരത്തുന്നുണ്ട്.

7c4d3e00 cd22 4018 822b b93e6606fd9d

അമേരിക്കയുടെ തെക്കൻ മേഖലകളിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്നതിനാലാണ് ഈ ജീവികൾ വടക്കൻ മേഖലയായ കാനഡയിലേക്ക് കുടിയേറുന്നതെന്ന് അക്കാദിയ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും കനേഡിയൻ ടിക് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ (CTRIC) ഡയറക്ടറുമായ നിക്കോളെറ്റ ഫറോൺ പ്രസ്താവിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കാനഡയിൽ പൊതുവേയും ഒന്റാറിയോയിൽ പ്രത്യേകിച്ചും ബ്ലാക്ക്‌ലെഗ്ഡ് ഇനത്തിൽപ്പെട്ട ചെള്ളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) രേഖപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

സാധാരണയായി കാനഡയിൽ കാണപ്പെടുന്ന ബ്ലാക്ക്‌ലെഗ്ഡ് ചെള്ളുകൾ ലാം ഡിസീസ് ആണ് പടർത്തുന്നത്. എന്നാൽ ഇപ്പോൾ അതിർത്തി കടന്നെത്തുന്ന അമേരിക്കൻ ‘ലോൺ സ്റ്റാർ’ (Lone Star Tick) ഇനത്തിൽപ്പെട്ട ചെള്ളുകൾ കൂടുതൽ അപകടകാരികളാണ്. ഇവയുടെ കടിയേറ്റാൽ ‘ആൽഫാ ഗാൽ സിൻഡ്രോം’ എന്ന ഗുരുതരമായ അവസ്ഥയുണ്ടാകും.

ADVERTISEMENT

ഈ ചെള്ളുകളുടെ ഉമിനീരിലുള്ള ഒരു പ്രത്യേക പ്രോട്ടീൻ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ, പിന്നീട് ചുവന്ന മാംസം (Red meat) കഴിക്കുമ്പോൾ അത് ശരീരത്തിലെ പഞ്ചസാരയുമായി പ്രതിപ്രവർത്തിച്ച് വൻ അലർജിക്ക് കാരണമാകും. ഇത് ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം. നിലവിൽ ഒന്റാറിയോ അതിർത്തികളിൽ ഈ ചെള്ളുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ ഇവിടെ സ്ഥിരതാമസമാക്കിയിട്ടില്ലാത്തതിനാൽ രോഗസാധ്യത തൽക്കാലം കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഒന്റാറിയോ അറിയിച്ചു.

വേനൽക്കാലം ആസ്വദിക്കാൻ ആളുകൾ കൂട്ടത്തോടെ പുറത്തുപോകുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വനപ്രദേശങ്ങളിലോ കാടുകൾ നിറഞ്ഞ സ്ഥലങ്ങളിലോ പോകുമ്പോൾ ഡിഇഇടി (DEET) അല്ലെങ്കിൽ ഇകാരിഡിൻ (Icaridin) അടങ്ങിയ കീടനാശിനി സ്പ്രേകൾ ഉപയോഗിക്കണം. കൈകളും കാലുകളും പൂർണ്ണമായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ചെള്ളുകളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. വളർത്തുമൃഗങ്ങൾ വഴിയും ഇവ വീടുകളിൽ എത്താൻ സാധ്യതയുള്ളതിനാൽ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മൃഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ നൽകണം. പുറത്തുപോയി വന്നതിനുശേഷം വസ്ത്രങ്ങൾ ഉയർന്ന ചൂടിൽ ഡ്രയറിലിട്ട് ഉണക്കുന്നത് ഉണ്ണികളെ നശിപ്പിക്കാൻ സഹായിക്കും.

ശരീരത്തിൽ ചെള്ളുകളെ കണ്ടെത്തിയാൽ അവയെ കൈകൊണ്ട് നശിപ്പിക്കാനോ അമർത്താനോ പാടില്ല. ഇത് ചെള്ളിന്റെ ശരീരത്തിലെ ലാം ബാക്ടീരിയകൾ മനുഷ്യന്റെ രക്തത്തിലേക്ക് പടരാൻ കാരണമാകും. പകരം ഒരു ട്വിസർ (Tweezers) ഉപയോഗിച്ച് ഇവയെ പതുക്കെ തൊലിപ്പുറത്തുനിന്ന് വലിച്ചെടുക്കുകയാണ് വേണ്ടത്. അതിനുശേഷം ആ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ചെള്ളുകളെ തിരിച്ചറിയുന്നതിനായി പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളിലോ etick.ca എന്ന വെബ്‌സൈറ്റിലോ ചിത്രങ്ങൾ അയച്ചുനൽകി സഹായം തേടാവുന്നതാണ്.

'Lamb disease' spreading to Ontario with summer heat

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 'Lamb disease' spreading to Ontario with summer heat
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

banana
Canada

‘ബെസ്റ്റ് ബിഫോർ’ ലേബലുകളിൽ കൺഫ്യൂഷൻ: കാനഡയിൽ വർഷംതോറും 12 ബില്യൺ ഡോളറിന്റെ ഭക്ഷണങ്ങൾ പാഴാകുന്നതായി റിപ്പോർട്ട്

by Canada Varthakal
May 17, 2026
കാനഡ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും
Canada

കാനഡ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
May 17, 2026
പ്രമുഖ ശ്രീലങ്കൻ മാധ്യമപ്രവർത്തകൻ ഡി.ബി.എസ്. ജയരാജ് കാനഡയിൽ അന്തരിച്ചു; വിടപറഞ്ഞത് തമിഴ് രാഷ്ട്രീയത്തിന്റെ ആഴമറിഞ്ഞ തൂലികയ്ക്കുടമ
Canada

പ്രമുഖ ശ്രീലങ്കൻ മാധ്യമപ്രവർത്തകൻ ഡി.ബി.എസ്. ജയരാജ് കാനഡയിൽ അന്തരിച്ചു; വിടപറഞ്ഞത് തമിഴ് രാഷ്ട്രീയത്തിന്റെ ആഴമറിഞ്ഞ തൂലികയ്ക്കുടമ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.