Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകൽ; കാൽ​ഗറിയിൽ 4 ഇന്ത്യക്കാർ പിടിയിൽ, അഞ്ചാമനായി തിരച്ചിൽ! പോലീസിനെപ്പോലും ഞെട്ടിച്ച വിചിത്രമായ കേസ്

Canada Varthakal by Canada Varthakal
May 17, 2026
in Canada
Reading Time: 1 min read
സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകൽ; കാൽ​ഗറിയിൽ 4 ഇന്ത്യക്കാർ പിടിയിൽ, അഞ്ചാമനായി തിരച്ചിൽ! പോലീസിനെപ്പോലും ഞെട്ടിച്ച വിചിത്രമായ കേസ്

source Calgary Police

ഒട്ടാവ: കാൽഗറിയിൽ സിനിമാക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ-പണപ്പിരിവ് (Extortion) ശ്രമവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ യുവാക്കൾ അറസ്റ്റിൽ. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇന്നേവരെ ഇത്തരമൊരു വിചിത്രമായ കേസ് കണ്ടിട്ടില്ലെന്നാണ് കാൽഗറി പോലീസ് സൂപ്രണ്ട് ജെഫ് ബെൽ മാധ്യമങ്ങളോട് പറഞ്ഞത്. തട്ടിക്കൊണ്ടുപോയ ആളെയല്ല, മറിച്ച് അയാളുടെ സുഹൃത്തിനെയായിരുന്നു പ്രതികൾ ലക്ഷ്യം വച്ചിരുന്നത് എന്നതാണ് പോലീസിനെപ്പോലും അമ്പരപ്പിച്ചത്. അഞ്ചാമനായുള്ള തിരച്ചിലിലാണ് പോലീസ് ഇപ്പോൾ.

WhatsApp Image 2026 05 05 at 1.25.26 AM

ലക്ഷ്യം മറ്റൊരാൾ; ആദ്യത്തെയാൾ വെറും ‘ഇര’ മാത്രം!

ADVERTISEMENT

മെയ് 6-നായിരുന്നു സിനിമാ സ്റ്റൈൽ സംഭവങ്ങളുടെ തുടക്കം. എഡ്മന്റണിലെ ഒരു വീട്ടിൽ നിന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ആദ്യത്തെയാളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ച ശേഷം കാൽഗറിയിലുള്ള ഇയാളുടെ സുഹൃത്തിന്റെ വീടിന് മുന്നിലെത്തിച്ചു. യഥാർത്ഥത്തിൽ പ്രതികളുടെ ലക്ഷ്യം ഈ സുഹൃത്തായിരുന്നു.

സുഹൃത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കാനുള്ള ഒരു ‘ഇര’ മാത്രമായിരുന്നു തട്ടിക്കൊണ്ടുപോകപ്പെട്ട ആദ്യത്തെയാൾ. സുഹൃത്തിനെ ഫോൺ വിളിച്ച് പുറത്തേക്ക് വരുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. ഇതിനെത്തുടർന്ന് പ്രതികൾ ഇയാളെ വീണ്ടും ക്രൂരമായി മർദ്ദിച്ചു.

ജീവനും കൊണ്ട് ഓടി; ഒടുവിൽ പോലീസെത്തി

ഇതിനിടെ സംശയം മണത്ത സുഹൃത്തും ഭാര്യയും വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഇതോടെ ദമ്പതികൾ വീടിനുള്ളിലേക്ക് തന്നെ ഓടിക്കയറി ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പദ്ധതി പാളിയെന്ന് മനസ്സിലായതോടെ തട്ടിക്കൊണ്ടുപോയ ആദ്യത്തെയാളെ അടുത്ത ദിവസം രാവിലെ വീടിനടുത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഇയാളും പിന്നീട് പോലീസിൽ പരാതി നൽകി.

പ്രതികളും നിലവിലെ സാഹചര്യവും

പിടിയിലായ പ്രതികളെല്ലാം കാൽഗറിയിലാണ് താമസിക്കുന്നതെങ്കിലും ആരും കനേഡിയൻ പൗരന്മാരല്ല. ദക്ഷ് ഗൗതം (25), താരൻവീർ സിംഗ് (24), പ്രദീപ് സിംഗ് (24), ആകാശ്ദീപ് സിംഗ് (18) എന്നിവരാണ് അറസ്റ്റിലായത്. തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിൽ ചിലരുടെ വർക്ക് വിസ കാലാവധി കഴിഞ്ഞതാണെന്നും മറ്റുള്ളവർ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചവരാണെന്നും പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് അനധികൃതമായി നിർമ്മിച്ച ഒരു ‘ഘോസ്റ്റ് ഗണ്ണും’ (Ghost Gun) പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കേസിലെ അഞ്ചാം പ്രതിയായ ഗഗൻദീപ് സിംഗ് (29) എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ വലത് കൈത്തണ്ടയിൽ ഒരു സ്ത്രീയുടെ ചിത്രവും, ഇടത് കൈത്തണ്ടയിൽ നീലയും ചുവപ്പും നിറത്തിലുള്ള കഴുകന്റെ ചിത്രവും ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളും ഇരകളുമെല്ലാം കാനഡയിലെ സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

4 Indians arrested in extortion-kidnapping in Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം
Canada

നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം

by Canada Varthakal
August 12, 2026
‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്
Canada

‘യു.എസ് അംബാസഡറെ പുറത്താക്കണം’: കാനഡയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പിട്ട ഹർജി പാർലമെന്റിലേക്ക്

by Canada Varthakal
August 12, 2026
Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.