Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജാ​ഗ്രത വേണം! കാനഡയിലും ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ചു

Canada Varthakal by Canada Varthakal
May 17, 2026
in Canada
Reading Time: 1 min read
ജാ​ഗ്രത വേണം! കാനഡയിലും ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ക്രൂയിസ് കപ്പലിലെ യാത്രക്കാരന് ഹന്റാവൈറസ് (Hantavirus) സ്ഥിരീകരിച്ചു. ആഡംബര ക്രൂയിസ് കപ്പലായ ‘എംവി ഹോണ്ടിയസിൽ’ യാത്ര ചെയ്ത ശേഷം കാനഡയിലെ വാൻകൂവർ ഐലൻഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുക്കോൺ സ്വദേശിയായ കനേഡിയൻ പൗരനാണ് രോഗം ബാധിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറിയാണ് ശനിയാഴ്ച ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. രണ്ടുദിവസം മുൻപ് ഇയാൾക്ക് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വിക്ടോറിയയിലെ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ‘ആൻഡീസ് സ്ട്രെയിൻ’ ഹന്റാവൈറസ് ബാധ സ്ഥിരീകരിച്ചത്. വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരും.

WhatsApp Image 2026 04 26 at 3.20.20 PM 1

മേയ് 10-നാണ് രോഗബാധിതനായ ആളുൾപ്പെടെ നാല് കനേഡിയൻ യാത്രക്കാരെ കപ്പലിൽ നിന്നും പ്രത്യേക വിമാനത്തിൽ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. പ്രായമായ ദമ്പതികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന് എത്തുമ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരെ വിമാനത്താവളത്തിൽ നിന്നും നേരിട്ട് ഐലൻഡ് ഹെൽത്ത് ഒരുക്കിയ 21 ദിവസത്തെ കർശന ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പങ്കാളിക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും പരിശോധനാ ഫലം നിലവിൽ നെഗറ്റീവാണ്. മറ്റ് രണ്ട് യാത്രക്കാരിൽ ഒരാളെ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

കോവിഡ്-19, ഇൻഫ്ലുവൻസ, അഞ്ചാംപനി എന്നിവ പോലെ ഹന്റാവൈറസ് ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ഡോ. ബോണി ഹെൻറി ജനങ്ങൾക്ക് ഉറപ്പ് നൽകി. രോഗബാധിതർക്ക് പൊതുജനങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാത്തതിനാൽ മറ്റ് ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയില്ല. രോഗികളെ വിക്ടോറിയ ജനറൽ, റോയൽ ജൂബിലി ആശുപത്രികളിലെ നെഗറ്റീവ് പ്രഷർ റൂമുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രികളിൽ കർശനമായ ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും അതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഐലൻഡ് ഹെൽത്ത് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രേക ഗുസ്താഫ്സൺ വ്യക്തമാക്കി.

മേയ് 2-നാണ് എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ ആദ്യമായി ഹന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 11 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കാനഡയിലെ പുതിയ കേസ് കൂടി ഉൾപ്പെടുന്നതോടെ ആകെ രോഗബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. രോഗബാധയെത്തുടർന്ന് കപ്പലിലെ മൂന്ന് യാത്രക്കാർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്.

Cruise passenger isolating in B.C. has tested positive for hantavirus

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.