📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

കാനഡയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ നഗരമായി ഫ്രെഡറിക്റ്റൺ; റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
May 12, 2026
in New Brunswick
Reading Time: 1 min read
കാനഡയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ നഗരമായി ഫ്രെഡറിക്റ്റൺ; റിപ്പോർട്ട് പുറത്ത്

മോങ്ക്ടൺ : കാനഡയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ നഗരമായി ന്യൂ ബ്രൺസ്‌വിക്കിലെ ഫ്രെഡറിക്റ്റണെ തിരഞ്ഞെടുത്തു. രാജ്യത്തെ 44 പ്രധാന റിയൽ എസ്റ്റേറ്റ് വിപണികളെ കേന്ദ്രീകരിച്ച് മണിസെൻസ് (MoneySense) തയ്യാറാക്കിയ ‘വേർ ടു ബൈ റിയൽ എസ്റ്റേറ്റ് ഇൻ കാനഡ’ എന്ന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വീടുകൾ വാങ്ങുന്നവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച മൂല്യം നൽകുന്ന വിപണികളെ കണ്ടെത്താനാണ് പഠനം നടത്തിയത്. കുറഞ്ഞ വിലയിൽ വീടുകൾ ലഭ്യമാകുന്നതും നിക്ഷേപകർക്ക് ആസ്തി വർദ്ധിപ്പിക്കാനുള്ള (Equity) സാഹചര്യവുമാണ് ഫ്രെഡറിക്റ്റണെ പട്ടികയിൽ ഒന്നാമതെത്തിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫ്രെഡറിക്റ്റണിലെ വീടുകളുടെ ശരാശരി വില (Benchmark price) 3,44,467 ഡോളറാണ്. ഇത് ദേശീയ ശരാശരിയായ 6,83,567 ഡോളറിനേക്കാൾ വളരെ താഴെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിലയിൽ 32.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ വീടുകളുടെ ലഭ്യത കുറവായതും വിൽപന നിരക്ക് കൂടുതലായതും നിലവിൽ ഫ്രെഡറിക്റ്റണിൽ വിൽപനക്കാർക്ക് (Seller’s market) അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നതെന്നും വിലയിരുത്തലുണ്ട്.

ADVERTISEMENT

മികച്ച അഞ്ച് റിയൽ എസ്റ്റേറ്റ് വിപണികളുടെ പട്ടികയിൽ മാരിടൈം മേഖലയിലെ നഗരങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. അഞ്ചിൽ 3.763 സ്റ്റാറുകൾ നേടിയാണ് ഫ്രെഡറിക്റ്റൺ ഒന്നാം സ്ഥാനത്തെത്തിയത്. സെന്റ് ജോൺസ് (3.758 സ്റ്റാർ) രണ്ടാം സ്ഥാനത്തും സെയിന്റ് ജോൺ (3.6 സ്റ്റാർ) നാലാം സ്ഥാനത്തും ഇടംപിടിച്ചു. മോൺക്‌ടൺ പതിനൊന്നാം സ്ഥാനത്തും ഹാലിഫാക്സ് പന്ത്രണ്ടാം സ്ഥാനത്തുമാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഫ്രെഡറിക്റ്റൺ ഈ നേട്ടം കൈവരിക്കുന്നതെന്നും വീടുകളുടെ വില ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണെന്നും മണിസെൻസ് മേധാവി നതാഷ മക്മില്ലൻ അറിയിച്ചു.

ADVERTISEMENT

Fredericton is the best city for real estate investment in Canada; report released

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോബിയിംഗ് നിയമങ്ങൾ കർശനമാക്കാൻ ന്യൂ ബ്രൺസ്‌വിക്; നിയമ പരിഷ്കരണ ബിൽ അവതരിപ്പിച്ചു
New Brunswick

ലോബിയിംഗ് നിയമങ്ങൾ കർശനമാക്കാൻ ന്യൂ ബ്രൺസ്‌വിക്; നിയമ പരിഷ്കരണ ബിൽ അവതരിപ്പിച്ചു

by Canada Varthakal
May 13, 2026
ഏഴ് ഗവേഷകർ, 1.5 മില്യൺ ഡോളർ; ന്യൂ ബ്രൺസ്‌വിക്കിൽ പുതിയ ഗവേഷണ പദ്ധതികൾക്ക് തുടക്കം
New Brunswick

ഏഴ് ഗവേഷകർ, 1.5 മില്യൺ ഡോളർ; ന്യൂ ബ്രൺസ്‌വിക്കിൽ പുതിയ ഗവേഷണ പദ്ധതികൾക്ക് തുടക്കം

by Canada Varthakal
May 12, 2026
48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു
New Brunswick

48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.