സറി: ബ്രിട്ടീഷ് കൊളംബിയയിലെ സറി-ഡെൽറ്റ അതിർത്തിക്ക് സമീപം കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സ്കോട്ട് റോഡിലെ തിരക്കേറിയ ജംഗ്ഷനിലാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ തെറിച്ചുപോയ മോട്ടോർസൈക്കിൾ ട്രാഫിക് സിഗ്നൽ പോസ്റ്റിന് മുകളിൽ കുടുങ്ങി തൂങ്ങിക്കിടന്നു .
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെങ്കിലും നിലവിൽ ജീവന് ഭീഷണിയില്ലെന്ന് ഡെൽറ്റ പോലീസ് അറിയിച്ചു. കാർ ഓടിച്ചിരുന്ന ആൾക്ക് പരിക്കുകളൊന്നുമില്ല. ട്രാഫിക് ലൈറ്റിൽ ബൈക്ക് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. രക്ഷാപ്രവർത്തകർ എത്തിയാണ് പിന്നീട് ബൈക്ക് താഴെയിറക്കിയത്.
അപകടത്തെത്തുടർന്ന് സ്കോട്ട് റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടായി. റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 70-ാം അവന്യൂ മുതൽ 72-ാം അവന്യൂ വരെയുള്ള ഭാഗം പോലീസ് താൽക്കാലികമായി അടച്ചു. അപകടകാരണത്തെക്കുറിച്ച് ഡെൽറ്റ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Passengers injured in car-bike collision in Surrey; bike gets stuck above traffic signal




