തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ സാന്നിധ്യം വലിയ വാർത്താപ്രാധാന്യം നേടി. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഗംഭീരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കടൽ പച്ച നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായി എത്തിയ താരം, ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ച വരികൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്” (The love is always louder) എന്നാണ് തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വിജയ്‍യുടെ ചരിത്രപരമായ രാഷ്ട്രീയ നേട്ടത്തിന് പിന്നാലെ തൃഷ ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചത് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും സൂചനയായാണ് ആരാധകർ വിലയിരുത്തുന്നത്. മിനിറ്റുകൾക്കകം തന്നെ ഈ പോസ്റ്റ് വൈറലാവുകയും കമന്റ് ബോക്സുകളിൽ പുതിയ അഭ്യൂഹങ്ങൾ നിറയുകയും ചെയ്തു.
ഗില്ലി, തിരുപ്പാച്ചി മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലിയോയിൽ വരെ തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളാണ് വിജയിയും തൃഷയും. ദീർഘകാലമായി ഇരുവരെയും കുറിച്ച് നിലനിൽക്കുന്ന പ്രണയ അഭ്യൂഹങ്ങൾക്ക് ഈ പുതിയ പോസ്റ്റ് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. സിനിമയ്ക്ക് പുറമെ വിജയ്‍യുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസവും സാക്ഷിയാകാൻ തൃഷ എത്തിയത് ഇരുവരും തമ്മിലുള്ള ദൃഢബന്ധത്തിന്റെ തെളിവാണെന്നാണ് സോഷ്യൽ മീഡിയ ലോകത്തെ സംസാരം.
Trisha shines at Vijay’s swearing-in ceremony; Instagram post stands out
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



