📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വേതന വർധനവ് വേണമെന്ന് ആവശ്യം; സസ്‌കറ്റൂണിൽ പണിമുടക്കി ആമസോൺ ഡെലിവറി ഡ്രൈവർമാർ

Canada Varthakal by Canada Varthakal
May 9, 2026
in Saskatchewan
Reading Time: 1 min read
Saskatoon Amazon delivery drivers strike over falling pay, working conditions

സസ്‌കറ്റുൺ: വേതനത്തിൽ തുടർച്ചയായി വരുത്തുന്ന കുറവിലും മോശം തൊഴിൽ സാഹചര്യങ്ങളിലും പ്രതിഷേധിച്ച് സസ്‌കറ്റുണിലെ ആമസോൺ ഡെലിവറി ഡ്രൈവർമാർ ജോലി നിർത്തിവെച്ച് സമരത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ ജാസ്പർ അവന്യൂവിലുള്ള കമ്പനിയുടെ ഗോഡൗണിന് മുന്നിലായിരുന്നു അറുപതോളം ഡ്രൈവർമാർ പങ്കെടുത്ത പ്രതിഷേധം നടന്നത്. ആമസോണിന്റെ ഡെലിവറി പങ്കാളിയായ ‘ഡ്രാഗൺഫ്ലൈ’ (മുമ്പ് ഇന്റൽകോം) കമ്പനിക്ക് കീഴിൽ പാഴ്സലുകൾ വിതരണം ചെയ്യുന്ന സ്വതന്ത്ര കരാർ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

WhatsApp Image 2026 05 05 at 1.25.26 AM

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഓരോ ശമ്പള കാലയളവിലും അഞ്ച് ശതമാനം വരെ വേതനം കുറയ്ക്കുന്നതായാണ് ഡ്രൈവർമാരുടെ പരാതി. വാഹനം, ഇന്ധനം എന്നിവയുടെ ചെലവ് ഡ്രൈവർമാർ തന്നെ വഹിക്കേണ്ടി വരുമ്പോൾ, വരുമാനത്തിൽ പകുതിയോളം കുറവുണ്ടാകുന്നത് ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ദൂരസ്ഥലങ്ങളിലേക്കുള്ള വിതരണത്തിന് മതിയായ സമയം അനുവദിക്കാത്തതും, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാനേജ്‌മെന്റ് പിന്തുണ ലഭിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഓരോ പാഴ്സലിന്റെയും അടിസ്ഥാനത്തിലാണ് ഡ്രൈവർമാർക്ക് പ്രതിഫലം നൽകുന്നത്. നിലവിൽ നികുതിയും മറ്റ് കമ്മീഷനുകളും കുറച്ചാൽ പ്രതിദിനം ശരാശരി 150 ഡോളർ മാത്രമാണ് വരുമാനമെന്ന് തൊഴിലാളികൾ പറയുന്നു.

ADVERTISEMENT

അതേസമയം, ഡ്രൈവർമാരുടെ വേതന കാര്യത്തിൽ തങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നാണ് ഡ്രാഗൺഫ്ലൈ അധികൃതരുടെ വിശദീകരണം. ഡ്രൈവർമാരെ നിയമിക്കുന്നത് സ്വതന്ത്ര ഡെലിവറി കമ്പനികളാണെന്നും അവരുടെ വേതനവും നയങ്ങളും തീരുമാനിക്കുന്നത് ആ കമ്പനികളാണെന്നും ഡ്രാഗൺഫ്ലൈ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഡെലിവറി പങ്കാളികളുമായി ചർച്ച നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ശരത്കാലത്തിലുണ്ടായിരുന്ന വേതന നിരക്ക് പുനഃസ്ഥാപിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഡ്രൈവർമാരുടെ തീരുമാനം.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Amazon delivery drivers strike in Saskatoon, demand higher wages
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സസ്‌കാറ്റൂണിലെ വാഹന ഷോറൂമിന് തീയിട്ട സംഭവം: 41-കാരി പിടിയിൽ; പ്രതിയെ കുടുക്കിയത് മാസങ്ങൾ നീണ്ട അന്വേഷണം
Saskatchewan

സസ്‌കാറ്റൂണിലെ വാഹന ഷോറൂമിന് തീയിട്ട സംഭവം: 41-കാരി പിടിയിൽ; പ്രതിയെ കുടുക്കിയത് മാസങ്ങൾ നീണ്ട അന്വേഷണം

by Canada Varthakal
May 8, 2026
മഞ്ഞുരുകൽ വൈകി; പിന്നാലെ കനത്ത പ്രളയവും, ലേക്സൈഡിൽ അടിയന്തരാവസ്ഥ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
Saskatchewan

മഞ്ഞുരുകൽ വൈകി; പിന്നാലെ കനത്ത പ്രളയവും, ലേക്സൈഡിൽ അടിയന്തരാവസ്ഥ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

by Canada Varthakal
May 6, 2026
പോലീസിനെ വെട്ടിച്ച് പാഞ്ഞ കാർ വാനിലിടിച്ചു; ഐഡൽവൈൽഡ് ഡ്രൈവിൽ വൻ തീപിടുത്തം; ഒരാളുടെ നില ഗുരുതരം
Saskatchewan

പോലീസിനെ വെട്ടിച്ച് പാഞ്ഞ കാർ വാനിലിടിച്ചു; ഐഡൽവൈൽഡ് ഡ്രൈവിൽ വൻ തീപിടുത്തം; ഒരാളുടെ നില ഗുരുതരം

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.