ആൽബർട്ട പ്രീമിയർ സൂചന നൽകുന്നു
ആൽബർട്ട:ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, കാൽഗറിയിലെ ഏക മേൽനോട്ടത്തോട് കൂടിയുള്ള മയക്കുമരുന്ന് ഉപഭോഗ കേന്ദ്രം ഷെൽഡൻ എം. ചുമിർ ആരോഗ്യ കേന്ദ്രം (SCS) അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി. പ്രദേശവാസികളുടെ ദീർഘകാല ആശങ്കകൾ പരിഗണിച്ചാണ് ഈ തീരുമാനം എടുക്കാൻ സാധ്യതയുള്ളത്.
കാൽഗറി മേയർ ജ്യോതി ഗൊണ്ടെക്കിന്റെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിൽ, ആൽബെർട്ടയിലെ മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ മിനിസ്റ്റർ ഡാൻ വില്യംസിന് ഈ കേന്ദ്രം അടച്ചുപൂട്ടുന്നതിനെക്കുറിച്ച് നിരീക്ഷണം ചെയ്യാൻ ചുമതല നൽകിയതായി സ്മിത്ത് ശനിയാഴ്ച അറിയിക്കുകയും ചെയ്തു.
സ്മിത്ത് കാൽഗറി നഗരസഭയുടെ നിലപാട് വ്യക്തതയില്ലെന്ന് അവകാശപ്പെട്ടപ്പോൾ, ഗൊണ്ടെക് ഉടനടി അടച്ചുപൂട്ടലിനെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തമാക്കി. അവർ മുന്നോട്ട് വെച്ച നിലപാട്, നിവാസികളുമായി കൂടിയാലോചിച്ച്, പുനസ്ഥാപന സൗകര്യങ്ങൾ ഉറപ്പാക്കണം എന്നതായിരുന്നു. സർക്കാരിന്റെ നടപടിയില്ലായ്മ, പൊതുജന സുരക്ഷക്കും, മയക്കുമരുന്ന് ഉപയോഗക്കാരുടെ ജീവിതത്തിനും അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് അവർ വിമർശിച്ചു.
2018-ൽ ഓപിയോയിഡ് പ്രതിസന്ധിയോട് പ്രതികരിച്ച് ആരംഭിച്ച SCS, ജീവൻ രക്ഷിക്കുന്നതിനുള്ള സേവനമെന്ന് പ്രശംസിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും മയക്കുമരുന്ന് ഉപയോഗവും, കുറ്റകൃത്യങ്ങളും വർദ്ധിപ്പിച്ചെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.
2021-ൽ, ആൽബർട്ട സർക്കാർ SCS അടച്ചുപൂട്ടുകയും അതിന് പകരമായി രണ്ട് പുതിയ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെ ആ പദ്ധതിയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു .



