ഒട്ടാവ: കാനഡയിൽ ഓരോ വർഷവും മുപ്പത് ലക്ഷത്തിലധികം നികുതി റിട്ടേണുകൾ റവന്യൂ ഏജൻസി (CRA) പരിശോധനയ്ക്കായി പ്രത്യേകം അടയാളപ്പെടുത്തുന്നു (Flagging). മുൻവർഷങ്ങളിലെ വരുമാനത്തിലോ നികുതി ഇളവുകളിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ സിസ്റ്റം കണ്ടെത്തുന്നതാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ഇത്തരം അറിയിപ്പുകൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ കൃത്യസമയത്ത് മറുപടി നൽകുകയാണ് വേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നികുതി റിട്ടേണുകളിലെ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താനാണ് സാധാരണയായി ‘റിവ്യൂ’ നടത്തുന്നത്. ഈ ഘട്ടത്തിൽ വരുമാനത്തെയോ ക്ലെയിമുകളെയോ പിന്തുണയ്ക്കുന്ന രേഖകൾ ഹാജരാക്കാൻ സിആർഎ ആവശ്യപ്പെടും. ആദ്യമായി നികുതി ഫയൽ ചെയ്യുന്നവർക്കും കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി നികുതി അടയ്ക്കാത്തവർക്കും ഇത്തരം പരിശോധനകൾ വരാൻ സാധ്യതയുണ്ട്. അറിയിപ്പ് ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഈ ഘട്ടത്തിൽ സിആർഎയെ അവഗണിക്കുന്നതോ തെറ്റായ വിവരങ്ങൾ നൽകുന്നതോ വലിയ പിഴകൾക്കും ആഴത്തിലുള്ള പരിശോധനകൾക്കും വഴിതെളിക്കും.
ലളിതമായ റിവ്യൂകളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ ഗൗരവകരമായ പരിശോധനയാണ് ‘ഓഡിറ്റ്’. നികുതി നൽകുന്ന വ്യക്തിയുടെ അക്കൗണ്ടുകളും രേഖകളും സിആർഎ വിശദമായി പരിശോധിക്കുന്ന രീതിയാണിത്. സ്വയം തൊഴിൽ ചെയ്യുന്നവർ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്നവർ, വരുമാനവുമായി പൊരുത്തപ്പെടാത്ത ജീവിതശൈലി ഉള്ളവർ എന്നിവരിലാണ് ഓഡിറ്റ് പരിശോധനകൾ കൂടുതലായി നടക്കുന്നത്. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ശമ്പളം തടഞ്ഞുവെക്കാനും തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധരായ ഫിനാൻഷ്യൽ അഡ്വൈസർമാരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Has your tax return been 'flagged'? Pay attention to these things; experts warn




