Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Life style

വിമാനയാത്ര താളം തെറ്റിച്ച് യുദ്ധം, നിരക്ക് കൂടി : ചെലവ് കുറയ്ക്കാൻ യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Canada Varthakal by Canada Varthakal
April 19, 2026
in Life style
Reading Time: 1 min read
plane

ന്യൂയോർക്ക്: ഇറാൻ-അമേരിക്ക സംഘർഷം മൂലം ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ വിമാനയാത്രക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എണ്ണ വിതരണത്തിൽ ഉണ്ടായ കുറവും ജെറ്റ് ഇന്ധനത്തിന്റെ വിലക്കയറ്റവും കാരണം വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും സർവീസുകൾ കുറയാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

WhatsApp Image 2026 04 18 at 5.43.31 PM

യുദ്ധം മൂലം രാജ്യാന്തര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരിയിൽ ബാരലിന് 99 ഡോളറായിരുന്ന ജെറ്റ് ഇന്ധനവില ഏപ്രിൽ ആയപ്പോഴേക്കും 209 ഡോളറിലെത്തി. ഇതോടെ പല വിമാനക്കമ്പനികളും അധിക ഇന്ധന ചാർജും ബാഗേജ് ഫീസും ഈടാക്കിത്തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിൽ വരും ആഴ്ചകളിൽ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ADVERTISEMENT

ഇന്ധനച്ചെലവ് ലാഭിക്കുന്നതിനായി എയർ കാനഡ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ പല റൂട്ടുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂൺ മുതൽ ഒക്ടോബർ വരെ ന്യൂയോർക്കിലേക്കുള്ള സർവീസുകൾ എയർ കാനഡ റദ്ദാക്കിയിട്ടുണ്ട്. യുണൈറ്റഡ്, ഡെൽറ്റ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികളും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാർ ശ്രദ്ധിക്കാൻ:
യാത്രാചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ചില മുൻകരുതലുകളിലൂടെ ചിലവ് നിയന്ത്രിക്കാവുന്നതാണ്. യുദ്ധം അവസാനിക്കാൻ കാത്തുനിൽക്കാതെ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് ലാഭകരം. റീഫണ്ട് ലഭിക്കാത്ത ‘ബേസിക് ഇക്കണോമി’ ടിക്കറ്റുകൾക്ക് പകരം മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ‘സ്റ്റാൻഡേർഡ് ഇക്കണോമി’ ടിക്കറ്റുകൾ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമായിരിക്കും. തിരക്കേറിയ വാരാന്ത്യങ്ങൾ ഒഴിവാക്കി ആഴ്ച മധ്യത്തിൽ യാത്ര ചെയ്യുന്നതും, പ്രധാന വിമാനത്താവളങ്ങൾക്ക് പകരം അടുത്തുള്ള ചെറിയ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നതും നിരക്ക് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, അധിക ബാഗേജ് ഫീസ് ഒഴിവാക്കാൻ കൈയിലൊതുങ്ങുന്ന ബാഗുകൾ മാത്രം കരുതുന്നതും, ടിക്കറ്റ് ബുക്കിങ്ങിനായി ക്രെഡിറ്റ് കാർഡ് പോയിന്റുകളോ എയർലൈൻ റിവാർഡുകളോ ഉപയോഗിക്കുന്നതും മികച്ച സാമ്പത്തിക ലാഭമുണ്ടാക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

War disrupts air travel, fares increase: Passengers should pay attention to these things to reduce costs
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bedbugs
Life style

ബെഡ്ബഗുകൾ വീട്ടിലെത്തുന്നത് എങ്ങനെ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
August 16, 2026
Mahjong
Life style

ഫോൺ മാറ്റിവെച്ച് യുവാക്കൾ മഹ്ജോംഗിലേക്ക്; കാനഡയിൽ ട്രെൻഡായി ചൈനീസ് ബോർഡ് ഗെയിം

by Canada Varthakal
August 9, 2026
A new 'cyber ailment' spreading on social media; what is this 'whataboutism'?
Life style

സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ ‘സൈബർ രോഗം’; എന്താണ് ഈ ‘വാട്ട്‌അബൗട്ടിസം’?

by Canada Varthakal
July 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.