Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മേപ്പിൾ സിറപ്പ് തട്ടിപ്പ്: ലേബൽ മാറ്റി വീണ്ടും വിപണിയിൽ; പിടിച്ചെടുത്തത് വൻ ശേഖരം

Canada Varthakal by Canada Varthakal
April 16, 2026
in Canada
Reading Time: 1 min read
മേപ്പിൾ സിറപ്പ് തട്ടിപ്പ്: ലേബൽ മാറ്റി വീണ്ടും വിപണിയിൽ; പിടിച്ചെടുത്തത് വൻ ശേഖരം

ക്യുബെക്: ലോകപ്രശസ്തമായ കാനഡയിലെ മേപ്പിൾ സിറപ്പ് വിപണിയെ പിടിച്ചുലച്ച വ്യാജ സിറപ്പ് തട്ടിപ്പിൽ പുതിയ വെളിപ്പെടുത്തലുകൾ. നേരത്തെ തട്ടിപ്പിൽ കുടുങ്ങിയ പ്രൊഡ്യൂസർ സ്റ്റീവ് ബൂർഡോയുടെ കമ്പനി ഉൽപ്പന്നങ്ങൾ, മറ്റ് ബ്രാൻഡുകളുടെ ലേബലുകൾ ഒട്ടിച്ച് വീണ്ടും വിപണിയിൽ എത്തിയതായി കണ്ടെത്തി. ഉപഭോക്താക്കൾ നൽകിയ പരാതിയെത്തുടർന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി പിൻവലിച്ചു വരികയാണ്.

സ്റ്റീവ് ബൂർഡോയുടെ ഉടമസ്ഥതയിലുള്ള ‘9227-8712 ക്യുബെക് ഇൻക്’ (9227-8712 Québec inc) എന്ന കമ്പനിയുടെ പേര് മറച്ചുവെച്ചാണ് പുതിയ തട്ടിപ്പ് നടന്നിരിക്കുന്നത്. ‘ലെ സിറോപ്പ് ആഞ്ചല’ (le sirop Angela), ‘ലെറാബീൽ’ (L’Érabeille) എന്നീ ബ്രാൻഡുകളുടെ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് സിറപ്പ് ടിന്നുകൾ വിപണിയിലെത്തിച്ചത്. എന്നാൽ ഈ സ്റ്റിക്കറുകൾ ഇളക്കി നോക്കിയ ഉപഭോക്താക്കളാണ് ഉള്ളിൽ ബൂർഡോയുടെ കമ്പനിയുടെ പേര് കണ്ടെത്തിയത്.

ADVERTISEMENT

നേരത്തെ ‘റേഡിയോ കാനഡ’ നടത്തിയ അന്വേഷണത്തിൽ ബൂർഡോയുടെ ഉൽപ്പന്നങ്ങളിൽ പകുതിയോളം കരിമ്പ് പഞ്ചസാര (Cane Sugar) കലർത്തിയതായി കണ്ടെത്തിയിരുന്നു. നൂറു ശതമാനം ശുദ്ധമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നത്തിലാണ് ഈ മായം ചേർത്തത്. സംഭവം പുറത്തായതോടെ മേഖലയിലെ മറ്റ് വിതരണക്കാരും കടുത്ത ആശങ്കയിലാണ്.

ബൂർഡോയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയ ‘ലെറാബീൽ’ ഉടമ പിയറി അലൈൻ താൻ വഞ്ചിക്കപ്പെട്ടതായി വെളിപ്പെടുത്തി. “പണമുണ്ടാക്കാൻ ആളുകൾ എന്തും ചെയ്യുമെന്ന അവസ്ഥയാണിത്. വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നത് എനിക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. ബൂർഡോയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ഇപ്പോൾ പ്രതികരിക്കുന്നില്ല,” പിയറി പറഞ്ഞു. ‘അഡോണിസ്’ (Adonis) പോലുള്ള പ്രമുഖ ഗ്രോസറി ചെയിനുകളിൽ നിന്ന് നിലവിൽ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു കഴിഞ്ഞു.

മറ്റൊരു വിതരണ കമ്പനിയായ ‘ഡിസ്ട്രിബ്യൂഷൻ ജെഎൽ’ (Distributions JL) ഉടമ സിൽവെയ്ൻ ഡെസ്‌ഗ്രേഞ്ചും സമാനമായ പ്രതികരണവുമായി രംഗത്തെത്തി. തങ്ങൾ വാങ്ങിയ സിറപ്പ് ടിന്നുകൾ പരിശോധനയ്ക്ക് അയക്കുമെന്നും നിലവിൽ വിപണിയിൽ നിന്ന് ഇവ മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഈ തട്ടിപ്പ് കാനഡയുടെ വിശ്വസ്തമായ മേപ്പിൾ സിറപ്പ് വ്യവസായത്തെ ആകെ ബാധിച്ചിരിക്കുകയാണ്. “കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ സൽപ്പേരിന് വലിയ കോട്ടം തട്ടിയിരിക്കുകയാണ്. കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന കർഷകർ പോലും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു,” ക്യൂബെക് ഫെഡറേഷൻ ഓഫ് മേപ്പിൾ സിറപ്പ് പ്രൊഡ്യൂസേഴ്‌സ് (PPAQ) പ്രസിഡന്റ് ലൂക്ക് ഗൗലെറ്റ് പ്രമുഖ മാധ്യമം സി.ടിവി യോട് പറഞ്ഞു.

ക്യുബെക്കിലെ ഭൂരിഭാഗം സിറപ്പുകളും വലിയ ബാരലുകളിലാക്കി സർക്കാർ ലാബുകളിൽ പരിശോധനയ്ക്ക് ശേഷമാണ് വിൽക്കുന്നത്. എന്നാൽ ബൂർഡോയെപ്പോലെ സ്വന്തമായി പാക്ക് ചെയ്ത് നേരിട്ട് വിതരണക്കാർക്ക് നൽകുന്നവരുടെ ഉൽപ്പന്നങ്ങളിൽ പരിശോധന കുറവാണെന്ന പഴുതാണ് ഇവിടെ തട്ടിപ്പിനായി ഉപയോഗിച്ചത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർക്കശമാക്കാനാണ് അധികൃതരുടെ നീക്കം.

Maple syrup fraud: Label changed and put back on the market; Large quantity seized

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Large quantity seized
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Minimum Fares Increase
Canada

Minimum Fares Increase: യാത്രക്കാരുടെ ശ്രദ്ധക്ക്! ബി.സിയിൽ യൂബർ മിനിമം ചാർജ് വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

by Canada Varthakal
August 18, 2026
US-CANADA
Canada

താരിഫ് സമയപരിധി; കാനഡ-യു.എസ് ചർച്ച അവസാന ഘട്ടത്തിൽ

by Canada Varthakal
August 18, 2026
US Ambassador to Canada Pete Hoekstra
Canada

നയതന്ത്ര വഴികൾ ഉപേക്ഷിച്ച് ട്രംപ്; അംബാസഡർമാരുടെ നിലപാടുകളിൽ ലോകരാജ്യങ്ങൾക്ക് അമർഷം

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.