കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടം വികസന ചർച്ചകൾക്ക് പകരം വിദ്വേഷ പരാമർശങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യ മൂല്യങ്ങളെക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകിയുള്ള നേതാക്കളുടെ പ്രസ്താവനകൾ കേരളത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാകുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒരു പുരോഗമന സമൂഹത്തിന് നാണക്കേടാണെന്ന വിമർശനം ശക്തമാണ്.
ബിജെപി നേതാക്കളുടെ പ്രസ്താവനകൾ കേരളത്തെ തരംതാഴ്ത്തി കാണിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കേരളത്തെ ‘മിനി പാക്കിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയുടെയും, ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ ആഘോഷിക്കപ്പെടുമെന്ന കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും വാക്കുകൾ വലിയ വിവാദമായി. കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് ഉയർത്തിയ ലൗ ജിഹാദ് പരാമർശവും ധ്രുവീകരണ ശ്രമത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ഭരണ-പ്രതിപക്ഷ മുന്നണികളും വിദ്വേഷ പ്രചാരണങ്ങളിൽ പിന്നിലല്ലെന്നതാണ് വസ്തുത. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി ഏറ്റെടുക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയും എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളും ഇതിന് ഉദാഹരണമാണ്. കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കളുടെ മതപരമായ നിലപാടുകളും ജി. സുധാകരന്റെ വിവാദ പരാമർശങ്ങളും കേരള രാഷ്ട്രീയത്തിൽ വൈറസായി പടരുന്നു. മതേതരത്വം പ്രസംഗിക്കുമ്പോഴും നാല് വോട്ടിനായി എല്ലാ കക്ഷികളും ധ്രുവീകരണത്തിന് ഒട്ടുചേരുന്നുവെന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന.
Not development, but poisonous words; Did Kerala witness a campaign filled with hatred and division?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



