Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

പത്ത് വർഷത്തെ ഭരണം എൽഡിഎഫിനെ അഹങ്കാരികളാക്കി; ബിജെപിയുമായി രഹസ്യ ധാരണയെന്ന് പ്രിയങ്ക ഗാന്ധി

Canada Varthakal by Canada Varthakal
April 6, 2026
in Election '26
Reading Time: 1 min read
പത്ത് വർഷത്തെ ഭരണം എൽഡിഎഫിനെ അഹങ്കാരികളാക്കി; ബിജെപിയുമായി രഹസ്യ ധാരണയെന്ന് പ്രിയങ്ക ഗാന്ധി

ഇരിട്ടി: പത്ത് വർഷത്തെ തുടർച്ചയായ ഭരണം കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെയും നേതാക്കളെയും അഹങ്കാരികളാക്കിയെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. എൽഡിഎഫും ബിജെപിയും തമ്മിൽ സംസ്ഥാനത്ത് രഹസ്യ ധാരണയുണ്ടെന്നും കേന്ദ്ര സർക്കാരിന് സമാനമായ രീതിയിലാണ് കേരളത്തിലെ സർക്കാരും ജനങ്ങളെ അടിച്ചമർത്തുന്നതെന്നും അവർ ആരോപിച്ചു. ഇരിട്ടിയിൽ നടന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

WhatsApp Image 2026 04 03 at 2.05.58 PM 1 1

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ സ്വരങ്ങളെ നിശബ്ദമാക്കുന്ന നരേന്ദ്ര മോദി സർക്കാർ, കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ശബരിമലയിൽ വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുന്നവർക്ക് നേരെ ഇ ഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവയെ തിരിച്ചുവിടുന്നവർ എന്തുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ തൊടാത്തതെന്ന് ജനങ്ങൾക്കറിയാം. ആശാ വർക്കർമാരും അങ്കണവാടി ജീവനക്കാരും മാസങ്ങളോളം സമരം ചെയ്തിട്ടും അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ലെന്നും ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നതാണ് ഇരു സർക്കാരുകളുടെയും രീതിയെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെങ്കിൽ, പ്രധാനമന്ത്രിക്ക് മുന്നിൽ ഓശാന പാടി നിൽക്കുകയാണ് കേരള മുഖ്യമന്ത്രിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇന്ത്യ എവിടെ നിന്ന് ഇന്ധനം വാങ്ങണമെന്ന് ഇപ്പോൾ യുഎസ് ആണ് തീരുമാനിക്കുന്നത്. നമ്മുടെ ഉൽപ്പന്നങ്ങൾക്ക് അവർ വലിയ തോതിൽ ചുങ്കം ഏർപ്പെടുത്തിയപ്പോൾ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകി. രാജ്യത്ത് അഴിമതിയും വർഗീയതയും വർധിക്കുകയാണ്. വയനാട് എംപി എന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം പലപ്പോഴും നിരാശയാണ് ഫലമെന്നും അവർ വ്യക്തമാക്കി.

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷമായിട്ടും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് തൊഴിലില്ല. ആരോഗ്യമേഖല തകർച്ചയിലാണ്. ജനങ്ങളോട് കാണിക്കേണ്ട സുതാര്യത സർക്കാരിന് നഷ്ടമായിക്കഴിഞ്ഞു. കർഷകർ വന്യമൃഗ ആക്രമണം ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ന്യൂനപക്ഷങ്ങൾക്കും കന്യാസ്ത്രീകൾക്കും എതിരെ രാജ്യവ്യാപകമായി ആക്രമണങ്ങൾ നടക്കുന്നു. അധികാരത്തിൽ തുടരാൻ വേണ്ടി എല്ലാ തത്വങ്ങളും പണയപ്പെടുത്തിയ എൽഡിഎഫ് സർക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നും വിശ്വാസ്യതയുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

Ten years of rule have made LDF arrogant; Priyanka Gandhi says secret understanding with BJP

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Ten years of rule have made LDF arrogant
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!
Election '26

വക്കീൽമാരും എൻജിനീയർമാരും നിറഞ്ഞ രാഷ്ട്രീയം; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മന്ത്രിമാരുടെ ക്വാളിഫിക്കേഷൻ ലിസ്റ്റ്!

by Canada Varthakal
May 19, 2026
പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!
Election '26

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, വി.ഡി. സതീശൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി!

by Canada Varthakal
May 18, 2026
13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ
Election '26

13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.