വിക്ടോറിയ: പ്രവിശ്യയിലെ ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങളുടെ അവകാശനിയമമായ ‘ഡ്രിപ്പ’ (DRIPA) താൽക്കാലികമായി നിർത്തിവെക്കാനുള്ള നീക്കത്തെച്ചൊല്ലി ബി.സി പ്രീമിയർ ഡേവിഡ് എബിയും ഫസ്റ്റ് നേഷൻസ് നേതാക്കളും തമ്മിൽ നടന്ന യോഗത്തിന്റെ വിവരങ്ങൾ പുറത്ത്. ചർച്ചയുടെ ചോർന്ന ട്രാൻസ്ക്രിപ്റ്റുകൾ പ്രകാരം, സർക്കാരിന്റെ ഈ നീക്കം വിശ്വാസവഞ്ചനയാണെന്നും അടിമത്ത മനോഭാവമാണെന്നും ഫസ്റ്റ് നേഷൻ നേതാക്കൾ എബിയെ നേരിട്ട് അറിയിച്ചു. ദി കനേഡിയൻ പ്രസ്സ് പുറത്തുവിട്ട 17,000 വാക്കുകളുള്ള രേഖകളിലാണ് പ്രീമിയറിനെതിരായ കടുത്ത വിമർശനങ്ങൾ വ്യക്തമാക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഫസ്റ്റ് നേഷൻസ് അവകാശം പ്രവിശ്യാ നിയമങ്ങളിൽ ഉടനടി നടപ്പാക്കണമെന്ന കോടതി വിധി നിലനിൽക്കെയാണ് നിയമം മൂന്ന് വർഷത്തേക്ക് നിർത്തിവെക്കാൻ സർക്കാർ ആലോചിക്കുന്നത്. വിധി നടപ്പാക്കാൻ ആവശ്യമായ ജീവനക്കാരോ രാഷ്ട്രീയ പിന്തുണയോ നിലവിൽ സർക്കാരിനില്ലെന്ന് യോഗത്തിൽ എബി വ്യക്തമാക്കി. എന്നാൽ, സർക്കാരിന്റെ ഈ നിലപാട് ചർച്ചകൾക്ക് അതീതമാണെന്ന പ്രീമിയറുടെ പ്രസ്താവന ബന്ധങ്ങളിൽ വലിയ വിള്ളൽ വീഴ്ത്തിയതായി നേതാക്കൾ ആരോപിച്ചു. സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ നിയമം മരവിപ്പിക്കാനാണ് എബിയുടെ തീരുമാനം.
രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ പ്രീമിയറുടെ നടപടി അവിവേകമാണെന്നും ഫസ്റ്റ് നേഷൻസ് ജനവിഭാഗങ്ങളുടെ അവകാശങ്ങളിൽ കൈകടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ ഒരേസ്വരത്തിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി നിയമം പൂർണ്ണമായും റദ്ദാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, സർക്കാരിനെ എതിർക്കുന്നതിലെ ആശങ്കയും ചില നേതാക്കൾ പങ്കുവെച്ചു. ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, നിയമം പാസാക്കുന്നത് തന്റെ സർക്കാരിനുള്ള വിശ്വാസവോട്ടായി കണക്കാക്കുമെന്ന് ഡേവിഡ് എബി പ്രഖ്യാപിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
First Nations leaders oppose Premier David Eby in B.C. over move to freeze DRIPA law




