വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനിക നേതൃത്വവും പ്രതിരോധ സംവിധാനങ്ങളും പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവിക-വ്യോമ സേനകൾ നിലംപരിശായെന്നും ഡ്രോൺ ഫാക്ടറികൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ ചർച്ചകൾക്കായി യാചിക്കുകയാണെന്നും മുൻ ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ ഒരു ‘ഭ്രാന്തൻ പ്രതിഭ’ എന്നാണ് താൻ വിശേഷിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മിയാമിയിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്’ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
വിജയികളേക്കാൾ താൻ ഇഷ്ടപ്പെടുന്നത് പരാജയപ്പെട്ടവരെയാണെന്ന ട്രംപിന്റെ പരാമർശം ചടങ്ങിൽ വിവാദങ്ങൾക്ക് വഴിയൊരുക്കി. വിജയികളുടെ വിജയഗാഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങൾ കേട്ടിരിക്കുന്ന പരാജയപ്പെട്ടവർക്കൊപ്പം ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും എന്നാൽ ഇത് തമാശരൂപേണ പറഞ്ഞതാണെങ്കിലും അതിൽ അല്പം കാര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം വിജയിക്കുക എന്നതാണെന്നും ട്രംപ് അടിവരയിട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump Claims Iran’s Military and Leadership Destroyed



