ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീയ്ക്ക് പിന്നാലെ പടരുന്ന അധിനിവേശ പുല്ലുകൾ (Invasive Grasses) ജനജീവിതത്തിന് വലിയ ഭീഷണിയാകുമെന്ന് യുബിസി (UBC) ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കാട്ടുതീ കത്തിയമർന്ന മണ്ണിൽ സ്വാഭാവിക സസ്യങ്ങൾ വളരാൻ സമയമെടുക്കുമ്പോൾ ചീറ്റ് ഗ്രാസ് പോലുള്ള വിദേശ ഇനം പുല്ലുകൾ അതിവേഗം പടരുന്നതാണ് വില്ലനാകുന്നത്. ഇവ വേനൽക്കാലത്തിന് തൊട്ടുമുൻപേ ഉണങ്ങിപ്പോകുകയും വനമേഖലകളെയും ജനവാസ കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ‘ഇന്ധന പാത’ (Fuel Highway) ആയി മാറുകയും ചെയ്യുന്നു.
ഗവേഷകയായ ജെന്നിഫർ ഗ്രെൻസിന്റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച് ഇത്തരം പുല്ലുകൾ വഴി പടരുന്ന തീ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. 2023-ൽ ഹവായിയിലെ ലഹൈനയിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് സമാനമായ സാഹചര്യം ബിസിയിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 2021-ലെ മക്കേ ക്രീക്ക് കാട്ടുതീ ബാധിച്ച ലില്ലൂറ്റിന് സമീപമുള്ള പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്.
ആദിവാസി സമൂഹങ്ങളുടെ സഹകരണത്തോടെ നടത്തിയ ഈ പഠനത്തിൽ കാട്ടുതീയ്ക്ക് ശേഷമുള്ള മണ്ണിൽ സ്വാഭാവിക സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഇത്തരം അപകടകാരികളായ പുല്ലുകളെ തടയാൻ സഹായിക്കുമെന്ന് കണ്ടെത്തി. അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കാൻ മാത്രമായി പ്രത്യേക ബജറ്റോടു കൂടി ഒരു സർക്കാർ വകുപ്പ് രൂപീകരിക്കണമെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു. നിലവിൽ സർക്കാർ ഈ മേഖലയിൽ ധനസഹായം നൽകുന്നുണ്ടെങ്കിലും വരാനിരിക്കുന്ന വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത് പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Invasive grasses may pose deadly risk post-wildfire, UBC researcher says



