വാഷിങ്ടൺ: ഇറാഖിന് മുകളിൽ യുഎസ് സൈനിക വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം നൽകി യുഎസ് സെൻട്രൽ കമാൻഡ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായി പറന്ന കെസി-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ നാല് പേർ മരിച്ചതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം തകർന്നതെന്നും ശത്രുക്കളുടെ വെടിവയ്പ്പിലല്ല അപകടമെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു. എന്നാൽ, തങ്ങളുടെ സായുധ സംഘം മിസൈൽ ഉപയോഗിച്ച് യുഎസ് വിമാനം വെടിവച്ചിട്ടതാണെന്നാണ് ഇറാന്റെ അവകാശവാദം. വിമാനം തകർന്നുവീഴാനുള്ള കൃത്യമായ സാഹചര്യം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും യുഎസ് വക്താക്കൾ അറിയിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസിന് നഷ്ടമാകുന്ന നാലാമത്തെ വിമാനമാണിത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനിടെ ഉണ്ടായ ഈ അപകടം സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US military plane crashes; four dead: US says it was not an attack, Iran says it was shot down



