സാസ്കാറ്റൂൺ: സാസ്കാറ്റൂണിൽ പാർക്സ് കാനഡയും മീവാസിനും ചേർന്ന് നടപ്പിലാക്കുന്ന നാഷണൽ അർബൻ പാർക്ക് പദ്ധതി പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രതിസന്ധിയിലാകുന്നു. പാർക്കിന്റെ പുതിയ അതിർത്തി നിർണ്ണയത്തിൽ അശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തിയെന്നാണ് ‘സ്വെയ്ൽ വാച്ചേഴ്സ്’ (Swale Watchers) എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുടെ പ്രധാന ആരോപണം.
ബുധനാഴ്ച നടന്ന സിറ്റി കമ്മിറ്റി യോഗത്തിൽ പാർക്കിന്റെ അതിർത്തി സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. വടക്കുകിഴക്കൻ സ്വെയ്‌ലിലെയും (Northeast Swale) സ്മോൾ സ്വെയ്‌ലിലെയും (Small Swale) അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ പാർക്ക് പദ്ധതിയോടൊപ്പം ചേർക്കുന്നതിന് പകരം ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. സുതാര്യതയില്ലാതെ അടച്ചിട്ട മുറിക്കുള്ളിലാണ് അതിർത്തികൾ നിശ്ചയിച്ചതെന്ന് സ്വെയ്ൽ വാച്ചേഴ്സ് കോ-ചെയർ കാൻഡസ് സാവേജ് കുറ്റപ്പെടുത്തി.
അപൂർവ്വയിനം സസ്യങ്ങൾക്കും മൃഗങ്ങൾക്കും ആവാസ വ്യവസ്ഥയൊരുക്കുന്ന ഈ പ്രകൃതിദത്ത പുൽമേടുകൾ വികസന പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കാനാണോ നഗരസഭയുടെ നീക്കമെന്നാണ് ഇവരുടെ ആശങ്ക. എന്നാൽ സ്വെയ്‌ലുകളിൽ യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്നും പ്രകൃതി നൽകിയതുപോലെ തന്നെ അവ നിലനിർത്തുമെന്നും ലാൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഉറപ്പുനൽകി.
അതിർത്തികളിൽ മാറ്റം വരുത്തുന്നത് പദ്ധതി നീണ്ടുപോകാനും ഫണ്ട് നഷ്ടപ്പെടാനും കാരണമാകുമെന്ന് സിറ്റി സോളിസിറ്റർ മുന്നറിയിപ്പ് നൽകി. ഒടുവിൽ വിയോജിപ്പുകൾക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാൻ കൗൺസിലർമാർ തീരുമാനിച്ചു. എങ്കിലും പാർക്കിന്റെ അന്തിമ അതിർത്തി സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയ ശേഷം 2027-ൽ മാത്രമേ അന്തിമ വോട്ടെടുപ്പ് നടക്കുകയുള്ളൂ.
Plan to develop urban national park in Saskatoon meets pushback from the swale watchers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



