പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി ശക്തമായ വ്യോമ-നാവിക ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തങ്ങളുടെ പടക്കപ്പൽ തകർത്തതിലും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയതിലും അമേരിക്ക സ്വീകരിക്കുന്നത് നാസികളേക്കാൾ മോശമായ സമീപനമാണെന്ന് ഇറാൻ ആരോപിച്ചു.
ഇസ്രയേൽ-അമേരിക്കൻ നീക്കങ്ങൾക്ക് മിസൈലുകളിലൂടെയാണ് ഇറാൻ മറുപടി നൽകുന്നത്. സെൻട്രൽ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനുപുറമെ, ബഹ്റൈനിലെയും ഇറാഖി കുർദിസ്ഥാനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇരുഭാഗത്തും കടുത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നതായാണ് സൂചന.
സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു. ഇറാനിയൻ ഡ്രോണുകളെ നേരിടുന്നതിൽ വൈദഗ്ധ്യമുള്ള യുക്രെയ്ൻ സൈനിക വിദഗ്ധരാകും ഗൾഫ് രാജ്യങ്ങളുടെ സഹായത്തിനെത്തുക. ഇതോടെ പശ്ചിമേഷ്യൻ പോരാട്ടഭൂമിയിൽ അന്താരാഷ്ട്ര ഇടപെടലുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
War is brewing in the Middle East: Series of explosions in Tehran, Iran retaliates



