Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

മഞ്ഞുവീഴ്ച ‘ദൈവനിശ്ചയമല്ല’; ചീഞ്ഞഴുകിയ ഭക്ഷണസാധനങ്ങൾ എത്തിച്ച കമ്പനിയെ തള്ളി കോടതി

Canada Varthakal by Canada Varthakal
March 9, 2026
in British Columbia
Reading Time: 1 min read
BC

CREDITS GOOGLE

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ ട്രാൻസ്പോർട്ട് കമ്പനിയും പ്രശസ്ത ഭക്ഷണശാലാ ശൃംഖലയായ ടിം ഹോർട്ടൻസും (Tim Hortons) തമ്മിലുള്ള നിയമപോരാട്ടത്തിൽ ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ച് ട്രിബ്യൂണൽ. കനത്ത മഞ്ഞുവീഴ്ച കാരണം ഡെലിവറി വൈകിയത് ‘ദൈവനിശ്ചയം’ (Act of God) ആയി കണക്കാക്കാനാവില്ലെന്നും, അതിനാൽ ചീഞ്ഞഴുകിയ സാധനങ്ങൾ സ്വീകരിക്കാൻ ഉപഭോക്താവിന് ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

ക്ലാർക്ക് റീഫർ ലൈൻസ് എന്ന ട്രാൻസ്പോർട്ട് കമ്പനിയും ടിഡിഎൽ ഗ്രൂപ്പും (ടിം ഹോർട്ടൻസ് ഫ്രാഞ്ചൈസി) തമ്മിലായിരുന്നു തർക്കം. 2022 ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഡെലിവറി കനത്ത മഞ്ഞുവീഴ്ചയും ക്രിസ്മസ് തിരക്കും കാരണം ഒരാഴ്ച വൈകിയാണ് എത്തിയത്. വാൻകൂവർ ഐലൻഡിലെ ടിം ഹോർട്ടൻസ് ഔട്ട്‌ലെറ്റുകളിൽ സാധനങ്ങൾ എത്തിച്ചപ്പോൾ ജലാപിനോ മഫിനുകൾക്ക് ദുർഗന്ധം വമിക്കുന്നതായും പച്ചക്കറികൾ വാടിപ്പോയതായും ജീവനക്കാർ കണ്ടെത്തി. ഇതോടെ ഏതാണ്ട് മൂന്ന് ടൺ വരുന്ന ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കാൻ ഹോട്ടൽ അധികൃതർ തയ്യാറായില്ല.

ADVERTISEMENT

തങ്ങളുടെ സർവീസ് ചാർജ് ഇനത്തിലുള്ള നാല് ഇൻവോയ്സ് തുകകൾ (ഏകദേശം 4,164 ഡോളർ) ടിം ഹോർട്ടൻസ് നൽകുന്നില്ലെന്ന് ആരോപിച്ചാണ് ട്രാൻസ്പോർട്ട് കമ്പനി കോടതിയെ സമീപിച്ചത്. മഞ്ഞുവീഴ്ച മനുഷ്യനിയന്ത്രണത്തിന് അപ്പുറമുള്ള ഒന്നാണെന്നും അതുകൊണ്ട് വൈകിയതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി.

ഒരു പ്രകൃതിക്ഷോഭം ‘ദൈവനിശ്ചയം’ ആയി കണക്കാക്കണമെങ്കിൽ അത് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതും മതിയായ മുൻകരുതലുകൾ എടുത്തിട്ടും തടയാൻ സാധിക്കാത്തതും ആയിരിക്കണം. എന്നാൽ കാനഡയിലെ മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച മുൻകൂട്ടി കാണാൻ കഴിയുന്ന ഒന്നാണെന്നും, മതിയായ ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നും ട്രിബ്യൂണൽ അംഗം ഡേവിഡ് ജിയാങ് നിരീക്ഷിച്ചു. കൂടാതെ, ക്രിസ്മസ് അവധി കാരണമാണ് ഡെലിവറി വൈകിയത് എന്ന വാദം ഒരിക്കലും പ്രകൃതിക്ഷോഭമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഏതാണ്ട് 13,000 ഡോളറിലധികം വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ട്രാൻസ്പോർട്ട് കമ്പനിയുടെ അനാസ്ഥ മൂലം നശിച്ചുപോയത്. ഇത് അവർ ആവശ്യപ്പെട്ട സർവീസ് ചാർജിനേക്കാൾ എത്രയോ മടങ്ങ് കൂടുതലാണെന്നും കോടതി കണ്ടെത്തി. ഇതോടെ ട്രാൻസ്പോർട്ട് കമ്പനി സമർപ്പിച്ച ഹർജി കോടതി തള്ളുകയും ടിം ഹോർട്ടൻസ് അധികൃതർക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

B.C. snowstorm was not an ‘Act of God,’ tribunal finds, in ruling on spoiled food delivery

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Record 1,725 lightning strikes in Metro Vancouver
British Columbia

മെട്രോ വാൻകൂവറിൽ ജാ​ഗ്രത!: കനത്ത മഴ, ഒരൊറ്റ രാത്രി പതിച്ചത് 1,725 ഇടിമിന്നലുകൾ

by Canada Varthakal
August 25, 2026
British Columbia Highway 16
Canada

BC Highway 16 കാടിന്റെ വന്യസൗന്ദര്യത്തിന് പിന്നിലെ ചോരക്കറ; ഫസ്റ്റ്നേഷൻ സ്ത്രീകളെ കാണാതാകുന്ന ബി.സിയിലെ ‘കണ്ണീർപ്പാത’

by Canada Varthakal
August 25, 2026
wildfire in Lions Bay, B.C
British Columbia

BC Wildfire: ബി.സിയിൽ കാട്ടുതീ പടരുന്നു, ലയൺസ് ബേയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.