Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രായേലിനൊപ്പം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

Canada Varthakal by Canada Varthakal
February 25, 2026
in World
Reading Time: 1 min read
narendra-modi

CREDITS GOOGLE

ജറുസലേം: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രനേട്ടവും ഈ സന്ദർശനത്തിലൂടെ നരേന്ദ്ര മോദി സ്വന്തമാക്കി.

2023 ഒക്ടോബറിൽ ഇസ്രായേലിലുണ്ടായ ഹമാസ് ആക്രമണത്തെയും മുംബൈ ഭീകരാക്രമണത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. “നിങ്ങളുടെ വേദന ഞങ്ങൾ അനുഭവിക്കുന്നു, നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി, നിലവിലെ സാഹചര്യത്തിലും അതിനപ്പുറവും ഇന്ത്യയുടെ പൂർണ്ണ പിന്തുണ ഇസ്രയേലിന് വാഗ്ദാനം ചെയ്തു.

ADVERTISEMENT

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറും നയതന്ത്രം മാത്രമല്ലെന്നും അത് രക്തവും ബലിയർപ്പണവും കൊണ്ട് എഴുതപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇസ്രയേൽ മണ്ണിൽ വീരമൃത്യു വരിച്ച അയ്യായിരത്തിലധികം ഇന്ത്യൻ സൈനികരെയും 1918-ലെ പ്രസിദ്ധമായ ഹൈഫ പോരാട്ടത്തെയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സംസാരിച്ചു. സിന്ധുനദീതട സംസ്കാരവും ജോർദാൻ താഴ്‌വരയിലെ പുരാതന നാഗരികതയും തമ്മിലുള്ള സാമ്യങ്ങൾ നെതന്യാഹു ചൂണ്ടിക്കാട്ടി. മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

India Stands Firmly With Israel: Narendra Modi’s Israel speech 

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026
യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.