Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക്ക് ബജറ്റ് പരിഷ്‌കരണം: ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയിൽ മ്യൂസിയങ്ങളും സന്നദ്ധ സംഘടനകളും

Canada Varthakal by Canada Varthakal
February 16, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക്ക് ബജറ്റ് പരിഷ്‌കരണം: ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയിൽ മ്യൂസിയങ്ങളും സന്നദ്ധ സംഘടനകളും

image credits - cbc

മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്ക് സർക്കാരിന്റെ പുതിയ ബജറ്റ് പരിഷ്‌കരണ നടപടികൾ പ്രവിശ്യയിലെ മ്യൂസിയങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. വർധിച്ചുവരുന്ന കടബാധ്യത കുറയ്ക്കുന്നതിനായി സർക്കാർ മുന്നോട്ടുവെച്ച പന്ത്രണ്ട് നിർദേശങ്ങളിൽ ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുന്നതും പൈതൃക കേന്ദ്രങ്ങളുടെ നടത്തിപ്പ് കൈമാറുന്നതും ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രവിശ്യയുടെ ധനക്കമ്മി 1 ബില്യൺ ഡോളർ കടന്നതായാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

ചെറുകിട ടൂറിസം-പൈതൃക കേന്ദ്രങ്ങൾ സ്വകാര്യ മേഖലയ്ക്കോ സന്നദ്ധ സംഘടനകൾക്കോ കൈമാറുക, സന്നദ്ധ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകുന്ന ഗ്രാന്റുകൾ കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസത്തിനും കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ് മേഖലകളിലെ ചെലവ് കുറയ്ക്കണമോ എന്ന കാര്യത്തിൽ പൊതുജനങ്ങളിൽ നിന്ന് സർക്കാർ അഭിപ്രായം തേടിയിരുന്നു. എന്നാൽ, പൈതൃക സംരക്ഷണത്തെയും ആരോഗ്യ മേഖലയെയും പരസ്പരം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് അസോസിയേഷൻ ഹെറിറ്റേജ് ന്യൂ ബ്രൺസ്‌വിക്ക് വ്യക്തമാക്കി.

ADVERTISEMENT

സർക്കാർ നീക്കത്തിനെതിരെ ‘സേവ് അവർ മ്യൂസിയംസ്’ എന്ന പേരിൽ സംഘടന പ്രചാരണം ആരംഭിച്ചു. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ഹെറിറ്റേജ് ബ്രാഞ്ചിനായി 1.64 കോടി ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാന്റുകൾ കുറയ്ക്കുന്നത് പ്രാദേശികമായ ഓർമ്മകളും ചരിത്രരേഖകളും സംരക്ഷിക്കുന്ന മ്യൂസിയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജാനറ്റ് ക്ലൗസ്റ്റൺ പറഞ്ഞു. നിലവിൽ 69 സ്ഥാപനങ്ങളിലായി നൂറിലധികം വിദ്യാർത്ഥികൾ മ്യൂസിയം എംപ്ലോയ്‌മെന്റ് പ്രോഗ്രാം വഴി ജോലി ചെയ്യുന്നുണ്ട്.

മ്യൂസിയങ്ങൾക്ക് പുറമെ ന്യൂ ബ്രൺസ്‌വിക്ക് ഫെഡറേഷൻ ഓഫ് വുഡ്‌ലോട്ട് ഓണേഴ്‌സ് ഉൾപ്പെടെയുള്ള മറ്റ് സന്നദ്ധ സംഘടനകളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാന്റുകൾ നിർത്തലാക്കുന്നത് തങ്ങളുടെ പ്രവർത്തനങ്ങളെ തകർക്കുമെന്ന് സംഘടന അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സ്വരൂപണം വെള്ളിയാഴ്ച അവസാനിക്കും. ഇതിന് പിന്നാലെ മാർച്ച് 17-ന് പ്രവിശ്യാ ബജറ്റ് അവതരിപ്പിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick budget reform: Museums, charities fear grant cuts

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.