📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കാനഡയിൽ വിന്റർലൂഡ് ആഘോഷങ്ങൾ സമാപനത്തിലേക്ക്; അവസാന വാരാന്ത്യം ആഘോഷമാക്കി ആയിരങ്ങൾ.

Canada Varthakal by Canada Varthakal
February 15, 2026
in ottawa
Reading Time: 1 min read
കാനഡയിൽ വിന്റർലൂഡ് ആഘോഷങ്ങൾ സമാപനത്തിലേക്ക്; അവസാന വാരാന്ത്യം ആഘോഷമാക്കി ആയിരങ്ങൾ.

image credits - carnifest

ഒട്ടാവ : മഞ്ഞിൽ പൊതിഞ്ഞ ഒട്ടാവയുടെ ഉത്സവരാവുകൾക്ക് വിടചൊല്ലാൻ സമയമായി. വിന്റർലൂഡ് ആഘോഷങ്ങളുടെ അവസാന ഘട്ടം ആഘോഷമാക്കാൻ കുടുംബങ്ങളുടെയും വിനോദസഞ്ചാരികളുടെയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 16-ലെ ഫാമിലി ഡേ അവധിദിനത്തോടെ ഈ വർഷത്തെ പരിപാടികൾ സമാപിക്കും. റിഡോ കനാൽ സ്കേറ്റ്‌വേയിലെ സ്കേറ്റിങ്, മഞ്ഞ് ശില്പങ്ങൾ, സ്നോ സ്ലൈഡുകൾ എന്നിവ ആസ്വദിക്കാൻ ഒട്ടാവയിലും ഗാറ്റിനോയിലുമായി ധാരാളം കുടുംബങ്ങൾ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

ഗാറ്റിനോയിലെ സ്‌നോഫ്ലെക്ക് കിംഗ്ഡം ആണ് പ്രധാനമായും സന്ദർശകരെ ആകർഷിക്കുന്നത്. കുട്ടികൾക്കും വിനോദസഞ്ചാരികൾക്കുമായി നിരവധി സൗജന്യ വിനോദങ്ങളും ഭക്ഷണസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട കാലാവസ്ഥയും സൂര്യപ്രകാശവും ലഭ്യമായതിനാൽ സന്ദർശകരുടെ പങ്കാളിത്തം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചതായാണ് വിലയിരുത്തൽ. മോൺട്രിയലിൽ നിന്നടക്കം ദൂരസ്ഥലങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

പ്രാദേശിക താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി മികച്ച അവസരങ്ങളാണ് വിന്റർലൂഡ് ഒരുക്കിയതെന്ന് കനേഡിയൻ ഹെറിറ്റേജ് കാപ്പിറ്റൽ സെലിബ്രേഷൻസ് ഡയറക്ടർ മെലാനി ബ്രോൾട്ട് അറിയിച്ചു. ഈ ദീർഘവാരന്ത്യത്തിൽ വലിയൊരു ജനക്കൂട്ടത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഗാറ്റിനോയിലെയും ഒട്ടാവയിലെയും ജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

സ്നോഫ്ലെക്ക് കിംഗ്ഡത്തിന് പുറമെ കോൺഫെഡറേഷൻ പാർക്കിലെ ഐസ് ശില്പങ്ങൾ കാണാനും റിഡോ കനാലിൽ സ്കേറ്റിങ് നടത്താനും സന്ദർശകർക്ക് അവസരമുണ്ട്. കൂടാതെ പ്ലേസ് ഡെസ് ഫെസ്റ്റിവൽസ് സിബിയിൽ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഉൾപ്പെടുത്തിയുള്ള ‘ഇഗ്ലൂഫെസ്റ്റ്’ എന്ന പരിപാടിയും നടക്കുന്നുണ്ട്. ഇതിനോടകം പല സായാഹ്നങ്ങളിലെയും ടിക്കറ്റുകൾ വിറ്റഴിഞ്ഞതായും സംഘാടകർ അറിയിച്ചു.

മൈൽഡ് കാലാവസ്ഥയും അനുകൂലമായ സാഹചര്യങ്ങളും വിന്റർലൂഡിന്റെ അവസാന ദിനങ്ങളെ സജീവമാക്കിയതായി സന്ദർശകർ പ്രതികരിച്ചു. മഞ്ഞ് ശില്പങ്ങൾ ഉരുകുന്നതിനും സ്നോ സ്ലൈഡുകൾ അടയ്ക്കുന്നതിനും മുൻപായി ശൈത്യകാല വിനോദങ്ങൾ ആസ്വദിക്കാനുള്ള തിരക്കിലാണ് കുടുംബങ്ങൾ. തിങ്കളാഴ്ച ഫാമിലി ഡേ ആഘോഷങ്ങളോടെ ഈ വർഷത്തെ വിന്റർലൂഡ് ഔദ്യോഗികമായി അവസാനിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Winterlude celebrations in Canada come to an end; thousands celebrate the final weekend.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.