Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

പുരുഷത്വം ‘വിൽപനയ്ക്ക്’: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ചതിക്കുഴികൾ വെളിപ്പെടുത്തി പഠനം

Canada Varthakal by Canada Varthakal
February 14, 2026
in World
Reading Time: 1 min read
A new study says social media influencers are promoting testosterone treatments as a way for men to assert their masculinity.

സിഡ്‌നി: യുവാക്കളിലെ പുരുഷത്വത്തെക്കുറിച്ചുള്ള അപകർഷതാബോധം മുതലെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ടെസ്റ്റോസ്റ്റിറോൺ ചികിത്സകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ ഇടങ്ങളിലെ ഇൻഫ്ലുവൻസർമാർ ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് സിഡ്‌നി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. ശാരീരികക്ഷമത കുറഞ്ഞവരെന്നും ‘യഥാർത്ഥ പുരുഷന്മാർ’ അല്ലെന്നുമുള്ള വേർതിരിവ് സൃഷ്ടിച്ച്, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ പരിശോധനകളും ചികിത്സാ രീതികളും വിപണനം ചെയ്യാനാണ് ഇത്തരം പോസ്റ്റുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയാണ് ഇത്തരക്കാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പേശീബലവും ലൈംഗിക ശേഷിയും വർധിപ്പിക്കാൻ ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (TRT) അത്യന്താപേക്ഷിതമാണെന്ന് വിശ്വസിപ്പിച്ചാണ് വിപണനം. പഠനവിധേയമാക്കിയ പോസ്റ്റുകളിൽ 72 ശതമാനവും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളവയോ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ സ്പോൺസർഷിപ്പുള്ളവയോ ആണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിൽ 31 ശതമാനം പേർ തങ്ങൾ ഡോക്ടർമാരാണെന്ന് വ്യാജമായി അവകാശപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ക്ഷീണം, മാനസിക സമ്മർദ്ദം തുടങ്ങിയ സാധാരണ ശാരീരിക മാറ്റങ്ങളെ പോലും ‘പുരുഷത്വത്തിന്റെ കുറവായി’ ചിത്രീകരിച്ച് ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്ന രീതിയാണിവിടെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിലെ അൽഗോരിതങ്ങൾ ഒരേതരം വിവരങ്ങൾ ആവർത്തിച്ച് നൽകുന്നത് യുവാക്കളിൽ ഇത്തരം തെറ്റായ ധാരണകൾ ഉറയ്ക്കാൻ കാരണമാകുന്നുണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഇൻഫ്ലുവൻസർമാരോടുള്ള വിശ്വാസവും അടുപ്പവും കാരണം അവർ നൽകുന്ന മെഡിക്കൽ നിർദ്ദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നത് അപകടമാണെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെലിസ ഗ്രീൻബെർഗ് പറയുന്നു. ഇൻഫ്ലുവൻസർമാരുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും യോഗ്യതകളെയും കുറിച്ച് വായനക്കാർ ബോധവാന്മാരാകണമെന്നും, ഏതെങ്കിലും തരത്തിലുള്ള ഹോർമോൺ ചികിത്സകൾ തേടുന്നതിന് മുൻപ് കൃത്യമായ യോഗ്യതയുള്ള ഡോക്ടർമാരുടെ ഉപദേശം തേടണമെന്നും പഠനം നിർദ്ദേശിക്കുന്നു.

social-media-testosterone-and-masculinity-how-influencers-are-reshaping-mens-health

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: reshaping-mens-health
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Move to clamp down on Telegram: Russia declares Pavel Durov a wanted fugitive; accused of abetting terrorism.
World

ടെലഗ്രാം ഉടമ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ; അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

by Canada Varthakal
July 30, 2026
ebola
World

അതിവേഗം പടർന്ന് എബോള: കോംഗോയിൽ ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടത് 1,500-ലധികം പേർ

by Canada Varthakal
July 30, 2026
യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.