📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; വാലന്റൈൻസ് ഡേ ഷോപ്പിംഗിൽ വിന്റേജ് ആഭരണങ്ങൾക്ക് പ്രിയമേറുന്നു

Canada Varthakal by Canada Varthakal
February 10, 2026
in Life style
Reading Time: 1 min read
സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്; വാലന്റൈൻസ് ഡേ ഷോപ്പിംഗിൽ വിന്റേജ് ആഭരണങ്ങൾക്ക് പ്രിയമേറുന്നു

image credits - freepik

ഒട്ടാവ : സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ആഗോള വിപണിയിൽ റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾ പുത്തൻ ആഭരണങ്ങൾക്ക് പകരം ‘വിന്റേജ്’, ‘ആന്റിക്’ ശേഖരങ്ങളിലേക്ക് തിരിയുന്നതായി കാനഡയിലെ പ്രമുഖ ജ്വല്ലറി ഉടമകൾ അറിയിച്ചു. പരിസ്ഥിതി സൗഹൃദമായ വാങ്ങൽ രീതി എന്നതിലുപരി, പുതുതായി നിർമ്മിക്കുന്ന ആഭരണങ്ങളെ അപേക്ഷിച്ച് വിലയിൽ വലിയ ലാഭം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. നിലവിൽ സ്വർണ്ണവില ഔൺസിന് 5,000 യു.എസ് ഡോളറിന് അടുത്തെത്തിയതോടെ വിപണിയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നതെന്ന് ഒട്ടാവയിലെ True Bijoux ജ്വല്ലറി സഹഉടമ ലിൻഡ്സെ അപ്പോട്ടീവ് വ്യക്തമാക്കി.

സാധാരണയായി 20 വർഷത്തിലധികം പഴക്കമുള്ളവയെ ‘വിന്റേജ്’ എന്നും 100 വർഷത്തിലധികം പഴക്കമുള്ളവയെ ‘ആന്റിക്’ എന്നുമാണ് ഈ മേഖലയിൽ വിശേഷിപ്പിക്കുന്നത്. പുത്തൻ ആഭരണങ്ങളുടെ വിലയുടെ പകുതി തുകയ്ക്ക് വിന്റേജ് ആഭരണങ്ങൾ ലഭ്യമാണെന്നതാണ് പ്രധാന ആകർഷണം. ഉദാഹരണത്തിന്, 16,000 ഡോളർ വിലവരുന്ന പുതിയൊരു വൈറ്റ് ഗോൾഡ് സഫയർ മോതിരം 7,995 ഡോളറിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ ലഭിക്കുന്നുണ്ട്. 2024 മുതൽ കുതിച്ചുയരാൻ തുടങ്ങിയ സ്വർണ്ണവിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ വർദ്ധനവാണുണ്ടായതെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

വെള്ളിയുടെ വിലയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഔൺസിന് 100 യു.എസ് ഡോളർ എന്ന പരിധി ആദ്യമായി മറികടന്ന വെള്ളിയുടെ വില നിലവിൽ 82 ഡോളറിന് അടുത്താണ്. വിപണിയിലെ ഈ അസ്ഥിരത മൂലം പല ജ്വല്ലറികളും അവർ നൽകുന്ന ക്വട്ടേഷനുകളുടെ കാലാവധി പത്ത് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന വിവാഹങ്ങൾക്കായി വില വർദ്ധനവ് ഭയന്ന് പലരും നേരത്തെ തന്നെ സ്വർണ്ണം ബുക്ക് ചെയ്യുന്നതായും ജ്വല്ലറി ഉടമകൾ അറിയിച്ചു.

ADVERTISEMENT

വില വർദ്ധനവ് മൂലം Lab-grown diamonds, കുറഞ്ഞ കാരറ്റ് സ്വർണ്ണം, ഭാരം കുറഞ്ഞ ആഭരണങ്ങൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറിയിട്ടുണ്ട്. അതേസമയം, വിന്റേജ് ആഭരണങ്ങളുടെ തനിമയും അവയുടെ പിന്നിലെ ചരിത്രപരമായ പ്രത്യേകതയും വാലന്റൈൻസ് ഡേ സമ്മാനമായി ഇവ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഇത്തരം ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഖനനവുമായി ബന്ധപ്പെട്ട പരിസ്ഥിതി-തൊഴിൽ പ്രശ്നങ്ങളിൽ പങ്കാളികളാകാതെ ‘സർക്കുലർ ഇക്കോണമി’യുടെ ഭാഗമാകാൻ സാധിക്കുമെന്ന് വാൻകൂവർ ആസ്ഥാനമായ 100 വേയ്സ് പ്രതിനിധി എമിലിൻ കാൽപെറ്റാർഡ് പറഞ്ഞു.

വിന്റേജ് ആഭരണങ്ങൾക്ക് പ്രിയമേറിയതോടെ ഈ വിഭാഗത്തിലും നേരിയ വിലവർദ്ധനവ് ദൃശ്യമാകുന്നുണ്ടെന്ന് സ്ഥിരം ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ 30 മുതൽ 70 ശതമാനം വരെ ലാഭം ഇതിലൂടെ ലഭിക്കുന്നുണ്ട്. സ്വർണ്ണവില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ ഗുണനിലവാരമുള്ളതും ഈടുനിൽക്കുന്നതുമായ പഴയകാല ആഭരണങ്ങൾ വാങ്ങുന്നതാണ് സാമ്പത്തികമായി ലാഭകരമെന്ന് ടൊറന്റോയിൽ നിന്നുള്ള ഉപഭോക്താവായ ആൻജി ഗാർഡ്നർ വിലയിരുത്തി

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Gold prices hit all-time record; vintage jewelry is popular for Valentine’s Day shopping

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.