വാഷിംഗ്ടൺ: യുഎസിനെയും കാനഡയെയും ബന്ധിപ്പിച്ചു നിർമ്മിക്കുന്ന ഗോർഡി ഹോവ് അന്താരാഷ്ട്ര പാലവുമായി (Gordie Howe International Bridge) ബന്ധപ്പെട്ട് കാനഡയുമായി ഉടനടി ചർച്ചകൾ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഈ പാലം, യുഎസിന് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരെ കടുത്ത നിലപാട് പരസ്യമാക്കിയത്.

പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ അമേരിക്കൻ മദ്യങ്ങൾക്കും മറ്റ് പാനീയങ്ങൾക്കും വിപണനാനുമതി നൽകാത്തതിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. “അമേരിക്കയ്ക്ക് ഇതിൽ നിന്ന് എന്ത് ലഭിക്കുന്നു? ഒന്നുമില്ല! ഒന്റാറിയോ അവരുടെ സ്റ്റോറുകളിൽ അമേരിക്കൻ സ്പിരിറ്റുകളും പാനീയങ്ങളും ഉൾപ്പെടുത്താൻ പോലും തയ്യാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈ വിവേചനം അവസാനിപ്പിക്കാതെ പാലത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
നിലവിൽ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഗോർഡി ഹോവ് പാലം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് കരുതപ്പെട്ടിരുന്ന പദ്ധതിയാണ്. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനം പാലം തുറക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. കാനഡയുമായുള്ള വ്യാപാര കരാറുകളിലും ഉഭയകക്ഷി ബന്ധങ്ങളിലും കൂടുതൽ കർക്കശമായ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വിഷയം സംബന്ധിച്ച് കാനഡയുടെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.
trump-says-canada-us-will-immediately-start-negotiations-over-windsor-detroit-bridge
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



