📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

ഒട്ടാവയിൽ അതിശൈത്യം തുടരുന്നു: എൻവയോൺമെന്റ് കാനഡ ‘യെല്ലോ വാണിംഗ്’ പുറപ്പെടുവിച്ചു

Canada Varthakal by Canada Varthakal
February 7, 2026
in ottawa
Reading Time: 1 min read
ഒട്ടാവയിൽ അതിശൈത്യം തുടരുന്നു: എൻവയോൺമെന്റ് കാനഡ ‘യെല്ലോ വാണിംഗ്’ പുറപ്പെടുവിച്ചു

ഒട്ടാവ : ഒട്ടാവയിലും കിഴക്കൻ ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. വരാനിരിക്കുന്ന വാരാന്ത്യത്തിൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ‘യെല്ലോ വാണിംഗ്-കോൾഡ്’ (yellow warning-cold) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച പകൽ താപനില -17 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെങ്കിലും കാറ്റ് കാരണം അനുഭവപ്പെടുന്ന തണുപ്പ് -29 ഡിഗ്രി സെൽഷ്യസിന് തുല്യമായിരിക്കും. ശനിയാഴ്ച രാത്രിയോടെ താപനില -24 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും കാറ്റിൽ ഇത് -32 ഡിഗ്രിയായി അനുഭവപ്പെട്ടുവെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അത്യധികമായ തണുപ്പ് ഫ്രോസ്റ്റ്ബൈറ്റ്, ഹൈപ്പോതെർമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശ്വാസതടസ്സം, നെഞ്ചുവേദന, പേശി വേദന, വിരലുകളിലെ നിറംമാറ്റം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചർമ്മം നേരിട്ട് തണുപ്പേൽക്കാത്ത രീതിയിൽ വസ്ത്രധാരണം നടത്തണമെന്നും ഒട്ടാവ പബ്ലിക് ഹെൽത്ത് അറിയിച്ചു. വളർത്തുമൃഗങ്ങളെ പുറത്തുവിടുന്ന കാര്യത്തിൽ ഉടമകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദ്ദേശത്തിലുണ്ട്.

ADVERTISEMENT

ഞായറാഴ്ച പകൽ താപനില -14 ഡിഗ്രി സെൽഷ്യസായി തുടരുമെങ്കിലും ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ തണുപ്പ് -35 ഡിഗ്രി സെൽഷ്യസിലേക്ക് വീണ്ടും താഴാൻ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരം 5 മണി വരെ നേരിയ മഞ്ഞുവീഴ്ചയ്ക്ക് 40 ശതമാനം സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പരമാവധി താപനില -10 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Extreme cold continues in Ottawa: Environment Canada issues ‘yellow warning’

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.