സെന്റ് ജോൺ: സെന്റ് ജോൺ നഗരത്തിൽ 100 ഡോളർ വരെയുള്ള വ്യാജ കനേഡിയൻ നോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി സെന്റ് ജോൺ പോലീസ് ഫോഴ്‌സ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ നോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
20, 50, 100 ഡോളർ മൂല്യമുള്ള വ്യാജ നോട്ടുകളെക്കുറിച്ചുള്ള പരാതികൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കയ്യിൽ ലഭിക്കുന്ന പണം കൃത്യമായി പരിശോധിക്കണമെന്നും നോട്ടുകളെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ അവ സ്വീകരിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വ്യാജ നോട്ടുകൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കാനഡയിൽ ശിക്ഷാർഹമായ കുറ്റമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.
സെന്റ് ജോണിന് പുറമെ അയൽ പ്രവിശ്യയായ നോവ സ്കോഷ്യയിലും വ്യാജ നോട്ടുകളുടെ പ്രചാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം മോങ്ക്ടണിൽ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിലായിരുന്നു. നോട്ടുകൾ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ കാനഡ ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വ്യാജ നോട്ട് ലഭിച്ചവർ ഉടൻ തന്നെ പോലീസ് വിഭാഗത്തെയോ (506-648-3333), ക്രൈം സ്റ്റോപ്പേഴ്സിനെയോ (1-800-222-TIPS) വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Counterfeit Canadian banknotes are widespread in St. John's: Police advise caution



