Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

സറേ വെടിവെപ്പ്: മൂന്ന് മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ, പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

Canada Varthakal by Canada Varthakal
February 2, 2026
in British Columbia
Reading Time: 1 min read
സറേ വെടിവെപ്പ്: മൂന്ന് മൂന്ന് ഇന്ത്യൻ വംശജർ അറസ്റ്റിൽ, പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

image credits by - ctv news

വാൻകൂവർ: സറിയിൽ കഴിഞ്ഞ വരാന്ത്യത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ കുറ്റം ചുമത്തിയതായും സറി പോലീസ് സർവീസ് അറിയിച്ചു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് പിടിയിലായത്. കെട്ടിടത്തിന് നേരെ വെടിയുതിർത്തതിനാണ് മൂവർക്കുമെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ കുടിയേറ്റ രേഖകൾ പരിശോധിക്കുന്നതിനായി കാനഡ ബോർഡർ സർവീസസ് ഏജൻസിയെ (CBSA) വിവരം അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ക്രെസന്റ് ബീച്ച് മേഖലയിലെ ഒരു വീടിന് നേരെ വെടിവെപ്പ് നടന്നതായും വീടിന് പുറത്ത് തീയിട്ടതായും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. സ്ഥലത്തുനിന്നും വാഹനത്തിൽ രക്ഷപ്പെട്ട പ്രതികൾ പിന്നീട് നടന്നും തുടർന്ന് ഒരു റൈഡ്-ഷെയർ ടാക്സിയിൽ കയറിയുമാണ് യാത്ര ചെയ്തത്. ഈ വാഹനത്തെ പിന്തുടർന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികൾ പോലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ചതായും ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്തിയതായും സ്റ്റാഫ് സർജന്റ് ലിൻഡ്‌സി ഹൗട്ടൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ADVERTISEMENT

പ്രതികളുമായും ഇരകളുമായും നടത്തിയ പ്രാഥമിക ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഈ ആക്രമണം പണം തട്ടാനുള്ള ക്രിമിനൽ നീക്കത്തിന്റെ ഭാഗമാണെന്ന് പോലീസ് വിലയിരുത്തുന്നു. ജനുവരി ഒന്നു മുതൽ സറേയിൽ 29 ഇരകളിൽ നിന്നായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള 46 ഭീഷണിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ 11 വെടിവെപ്പ് സംഭവങ്ങളും നടന്നതായി പോലീസ് അറിയിച്ചു. പ്രതികളുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതിലൂടെ കൂടുതൽ ദൃക്‌സാക്ഷികളോ ഇരകളോ മുന്നോട്ട് വരുമെന്നാണ് അധികൃതർ കരുതുന്നത്.

പ്രതികളെ പിടികൂടിയപ്പോൾ ഇവരിൽ നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് ഹൗട്ടൻ പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയേക്കും. നിലവിൽ മൂവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നവർക്ക് വഴങ്ങരുതെന്നും പണം നൽകുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സറേയിൽ പണം തട്ടൽ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ടിപ്പ് ലൈനും 250,000 ഡോളറിന്റെ റിവാർഡ് ഫണ്ടും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചത്തെ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Surrey shooting: Three Indian-origin men arrested, photos of suspects released

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

three orcas
British Columbia

ബി.സിയിൽ മീൻപിടിക്കാനിറങ്ങിയ യുവാവിന്റെ തൊട്ടടുത്ത് ഭീമൻ കൊലയാളി തിമിംഗലങ്ങൾ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ!

by Canada Varthakal
August 31, 2026
BC wrongful eviction
British Columbia

വാടകക്കാരെ ഒഴിപ്പിക്കാൻ കള്ളക്കളി; ബിസിയിൽ ഭൂവുടമയ്ക്ക് 34 ലക്ഷം രൂപ പിഴ!

by Canada Varthakal
August 29, 2026
British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.