Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്ലാസ്റ്റിക് കുപ്പികളും കോഫി കപ്പുകളും പടിക്ക് പുറത്തേക്ക്? കാനഡയിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാൻ നീക്കം!

Canada Varthakal by Canada Varthakal
February 1, 2026
in Canada
Reading Time: 1 min read
PLASTIC

CREDITS Tijana Martin/The Canadian Press

ടൊറന്റോ: കാനഡയിലെ നദികളും വനമേഖലകളും പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള സിംഗിൾ-യൂസ് പ്ലാസ്റ്റിക് നിരോധനം കൂടുതൽ ശക്തമാകുന്നു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ ‘വിഷാംശമുള്ള വസ്തുക്കളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഫെഡറൽ അപ്പീൽ കോടതി സർക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതോടെ ആറ് തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം രാജ്യത്ത് തുടരുമെന്ന് ഉറപ്പായി.

നിലവിൽ പ്ലാസ്റ്റിക് സ്ട്രോകൾ, ഷോപ്പിംഗ് ബാഗുകൾ, കത്തിയും സ്പൂണും തുടങ്ങിയവയ്ക്കാണ് കാനഡയിൽ നിരോധനമുള്ളത്. ഈ നിയമം നടപ്പിലാക്കിയതോടെ നദികളിലും പരിസരങ്ങളിലും കാണപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 99 ശതമാനം കുറവുണ്ടായതായി പരിസ്ഥിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും പരിസ്ഥിതിക്ക് വൻ ഭീഷണിയാകുന്ന കൂടുതൽ ഉൽപ്പന്നങ്ങൾ നിരോധന പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

ADVERTISEMENT

പ്രധാനമായും ടേക്ക്-എവേ കോഫി കപ്പുകൾ, അവയുടെ പ്ലാസ്റ്റിക് മൂടികൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ നിരോധിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇവയ്ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന ‘റീയൂസബിൾ’ സംവിധാനങ്ങൾ കമ്പനികൾ നടപ്പിലാക്കണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കപ്പുകൾക്കും കുപ്പികൾക്കും ഡെപ്പോസിറ്റ് ഈടാക്കുകയും അവ തിരികെ നൽകുമ്പോൾ പണം തിരികെ നൽകുകയും ചെയ്യുന്ന രീതി (Deposit Return Program) കൂടുതൽ ഫലപ്രദമാകുമെന്നാണ് ഇവരുടെ പക്ഷം.

മനുഷ്യശരീരത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പും ഉയരുന്നുണ്ട്. നിരോധനം ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്നും ശാസ്ത്രീയമായ അടിത്തറയില്ലാത്തതാണെന്നുമാണ് കൺസർവേറ്റീവ് പാർട്ടിയുടെ വിമർശനം. എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വലിയ പ്രശ്നമാണെന്നും അത് പരിഹരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും എൻവയോൺമെന്റ് മിനിസ്റ്റർ ജൂലി ഡാബ്രൂസൺ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധന പട്ടികയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Plastic bottles and coffee cups out of the way? Canada moves to tighten plastic ban!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!
Canada

വാടക കൃത്യമായി നൽകിയിട്ടും ഒഴിപ്പിക്കൽ ഭീഷണി; കാനഡയിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ട റെസ്റ്റോറന്റ് പൂട്ടിക്കാൻ നീക്കം, ഒടുവിൽ കടയ്ക്കുള്ളിൽ കാവൽ കിടന്ന് ഉടമയുടെ ഭർത്താവ്!

by Canada Varthakal
June 17, 2026
ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;
Canada

ജാഗ്രത! മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റുകളുടെ പേരിൽ തട്ടിപ്പ്;

by Canada Varthakal
June 17, 2026
കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം
Canada

കാനഡയിൽ വീട് വാങ്ങുന്നവരുടെ പണം ഇനി സുരക്ഷിതം; റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ നിയമമാറ്റം

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.