📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കാനഡയിൽ വീട്ടുവാടകയേക്കാൾ വലിയ ആശങ്കയായി പലവ്യഞ്ജന വില; ചിലവ് കുറയ്ക്കണമെന്ന് ജനങ്ങൾ

Canada Varthakal by Canada Varthakal
January 29, 2026
in ottawa
Reading Time: 1 min read
കാനഡയിൽ വീട്ടുവാടകയേക്കാൾ വലിയ ആശങ്കയായി പലവ്യഞ്ജന വില; ചിലവ് കുറയ്ക്കണമെന്ന് ജനങ്ങൾ

image credits by cbc

ഒട്ടാവ; പണപ്പെരുപ്പം കുടുംബ ബജറ്റുകളെ ബാധിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ, കാനഡക്കാർക്ക് വീട്ടുവാടകയേക്കാൾ വലിയ ആശങ്ക പലവ്യഞ്ജനങ്ങളുടെ വിലവർദ്ധനവാണെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. നാനോസ് റിസർച്ച് നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഈ കണ്ടെത്തൽ. 2026-ൽ ഏത് മേഖലയിലാണ് ചെലവ് കുറയാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും പലവ്യഞ്ജന വില എന്നാണ് ഉത്തരം നൽകിയത്.

സർവ്വേയിൽ പങ്കെടുത്ത 52.3 ശതമാനം പേരും പലവ്യഞ്ജന വില കുറയണമെന്ന ആവിശ്യമാണ് മുന്നോട്ട് വച്ചത്. 23.5 ശതമാനം പേർ ഭവനചെലവിനും, 9.3 ശതമാനം പേർ ആരോഗ്യ പരിരക്ഷാ ചെലവിനും മുൻഗണന നൽകി. ചെലവ് കുറയ്ക്കേണ്ട രണ്ടാമത്തെ പ്രധാന മേഖലയായി 29 ശതമാനം പേർ ഭവനചെലവിനെ തെരഞ്ഞെടുത്തപ്പോൾ 28 ശതമാനം പേർ പലവ്യഞ്ജന മേഖലയെയാണ് സൂചിപ്പിച്ചത്.

ADVERTISEMENT

പ്രാദേശികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പ്രയറി പ്രവിശ്യകളിലെ 60.7 ശതമാനം പേരും അറ്റ്ലാന്റിക് മേഖലയിലെ 55.8 ശതമാനം പേരും ഭക്ഷണത്തിനുള്ള ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായത്തിന്റെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ, 35-54 വയസ്സ് പ്രായമുള്ള പുരുഷന്മാരാണ് (56.5 ശതമാനം) പലവ്യഞ്ജന വിലയിൽ വലിയ ആശ്വാസം വേണമെന്ന് ആഗ്രഹിക്കുന്നത്. ക്യുബെക്കിലും (26.8 ശതമാനം) ബിസിയിലുമാണ് (28.7 ശതമാനം) ഭവനചെലവ് കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

ADVERTISEMENT

പലവ്യഞ്ജന വിലയും ഭവനചെലവും കഴിഞ്ഞാൽ ആരോഗ്യ മേഖലയിലാണ് ചെലവ് കുറയാൻ കാനഡക്കാർ ആഗ്രഹിക്കുന്നത്. അറ്റ്ലാന്റിക് പ്രവിശ്യകളിലെ 14.1 ശതമാനം പേരും ഒന്റാറിയോയിലെ 10.1 ശതമാനം പേരും ഈ അഭിപ്രായം രേഖപ്പെടുത്തി. 2025 ഡിസംബർ 27 മുതൽ 29 വരെ 1,077 കാനഡക്കാർക്കിടയിലാണ് ഈ സർവ്വേ നടത്തിയത്. ഇതിന് പ്ലസ് അല്ലെങ്കിൽ മൈനസ് 3.0 ശതമാനം കൃത്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഗണിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി ക്രെഡിറ്റ് വർദ്ധനവ്, ഭക്ഷ്യ വിതരണക്കാർക്കും ഫുഡ് ബാങ്കുകൾക്കുമുള്ള ധനസഹായം, ‘ശ്രിങ്ക്ഫ്ലേഷൻ’ (Shrinkflation) നേരിടാനുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ നയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നാണ് സർവ്വേ ഫലങ്ങൾ നൽകുന്ന സൂചന.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Grocery prices a bigger concern than rent in Canada; people want to cut costs

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ
ottawa

ഫീനിക്സ് പേ സിസ്റ്റം ഇനി ട്രാക്കിലാകും! 800 താൽക്കാലിക ജീവനക്കാരെ നിലനിർത്താൻ കാനഡ

by Canada Varthakal
May 13, 2026
വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്
ottawa

വിദേശ വൈനുകളോട് വിട; ആഭ്യന്തര വിപണി പിടിക്കാൻ കാനഡ, ജിഡിപിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് റിപ്പോർട്ട്

by Canada Varthakal
May 12, 2026
ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!
ottawa

ട്രക്ക് ഗതാഗതത്തിന് ബദൽ പാതകൾ കണ്ടെത്താൻ ഒട്ടാവ; സർവേയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം!

by Canada Varthakal
May 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.