ഒന്റാറിയോ: ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമത്തിൽ നോർക്ക – ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാനഡയിലെ വിവിധ പ്രവിശ്യകളിൽ ഇന്ത്യൻ വംശജർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വർദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങൾ പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഗൗരവകരമായി ബാധിക്കുന്നുവെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ അന്വേഷണവും നിയമനടപടികളും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കനേഡിയൻ ഭരണകൂടം മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷയ്ക്കായി ശക്തമായ നിയമനടപടികൾ വേണമെന്നും കൗൺസിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
NORKA-Loka Kerala Sabha condemned on racial harrasment faced by malayali youth in Ontario, Canada



